സ്വപ്നയുടേയും സന്ദീപിന്റേയും അറസ്റ്റ്; ഇരുവരും ബെംഗളൂരുവില്‍ എത്തിയതില്‍ ദുരൂഹത

ബെംഗളൂരു : യുഎഇയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ ശനിയാഴ്ച വൈകിട്ടോടെ കോറമംഗലയിലെ ഹോട്ടലില്‍ വെച്ചു പിടിയിലായ സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ എത്തിയതിലുള്ള ദുരൂഹത തുടരുന്നു. ഇരു സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നില നില്‍ക്കേ ഇവര്‍ എങ്ങനെ സെംഗളൂരുവിലെത്തി എന്നതാണ് എല്ലാവരേയും ആശ്ചര്യപ്പെടുത്തുന്നത്. ഇവര്‍ക്ക് പോലീസിന്റേതുള്‍പ്പെടെ സഹായം ലഭിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.
ജൂലൈ അഞ്ചിന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒ സരിത്തിനെ അറസ്റ്റ് ചെയ്തതിന് തലേന്നു തന്നെ അമ്പലമുക്കിലുള്ള ഫ്‌ലാറ്റില്‍ നിന്നും സ്വപ്നയും കുടുംബവും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം എറണാകുളത്ത് തങ്ങിയ ശേഷമാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തുന്നത്. സംസ്ഥാന – ജില്ലാതിര്‍ത്തികളിലൊക്കെ കര്‍ശന പരിശോധ നിലനില്‍ക്കേയാണ് കുടുംബസമേതമുള്ള സ്വപ്നയുടെ യാത്രകള്‍ എന്നതാണ് സംഭവങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ആള്‍മാറാട്ടം നടത്തിയാണ് സ്വപ്ന ബെംഗളൂരുവില്‍ എത്തിയതെന്ന് പറയപ്പെടുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയെതെന്ന ആരോപണവും ഉയരുന്നുണ്ട്.
ലോക് ഡൗണില്‍ ഒരാള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പ്രയാസ്സമുള്ള കാലത്ത് കസ്റ്റംസും മറ്റും അന്വേഷിക്കുന്ന പ്രതിയെങ്ങനെ ഇത്ര നിസാരമായി ബെംഗളൂരുവിലെത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ട്രിപിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കെ സ്വപ്നയും സന്ദീപും കേരളം വിട്ടതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് ഇരുവരേയും കോറമംഗലയിലെ സുധീന്ദ്ര റായി എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ വെച്ച്എന്‍ഐഎയുടെ ഹൈദരാബാദ് സംഘം അറസ്റ്റ് ചെയ്തത്. പിടികൂടിയ ശേഷം ഇവരെ ഡൊംലൂരിലുള്ള എന്‍ഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി. ഇന്ന് രാവിലെയോടെ ഇരുവരേയും വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിക്കുമെന്നാണ് സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.