Follow the News Bengaluru channel on WhatsApp

ലോക് ഡൗൺ: നാട്ടിലേക്കുള്ള മടക്കം, അതിർത്തി ചെക്ക് പോസ്റ്റുകളിൽ വൻ തിരക്ക്

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കര്‍ണാടക കേരള അതിർത്തികളിൽ നാട്ടിലേക്ക് മടങ്ങാൻ എത്തിയവരുടെ വൻ തിരക്ക്.

ലോക് ഡൗണിനെ തുടർന്ന് ജോലി ഇല്ലാതായതും, നഗരത്തിൽ ഭീതിയുളവാക്കും വിധത്തിലുള്ള കോവിഡ് കേസുകളുടെ വർധനവുമാണ് ആൾക്കാരെ നാടണയാൻ പ്രേരിപ്പിച്ചത്. ബെംഗളൂരു നഗരത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് തിങ്കളാഴ്ച്ച മുതൽ അതിർത്തിയിൽ എത്തിയത്. വയനാട് അതിർത്തിയിലെ കർണാടക ചെക്ക് പോസ്റ്റായ മൂലഹോളയിലും കേരളത്തിലേക്കുള്ള പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നായ വാളയാറിലും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷമായത്. ലോക് ഡൗൺ കർശനമായിരിക്കുമെന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ തിങ്കളാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങണമെന്നും റവന്യൂ മന്ത്രി ആർ അശോക പറഞ്ഞിരുന്നു. ഇതോടെ, ചൊവ്വാഴ്ച വൈകിട്ടോടെ നഗരത്തിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ആളുകൾ തിങ്കളാഴ്ച തന്നെ നാട്ടിലേക്ക് തിരിച്ചത്. കേരളത്തിലേക്ക് മടങ്ങുന്നവർക്കായി കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസുകളും വിവിധ മലയാളി സംഘടനകളും ബസ് ഏർപ്പെടുത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.