Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ഇന്ന് രാത്രി മുതല്‍ ലോക് ഡൗൺ; അവശ്യസാധനങ്ങളുടെ വിൽപ്പന ഉച്ചക്ക് 12 വരെ മാത്രം

ബെംഗളൂരു : കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ബിബിഎംപി അടക്കമുള്ള ബെംഗളൂരു അർബൻ ജില്ലയിലും, ബെംഗളൂരു റൂറൽ ജില്ലയിലും പതിനാലാം തീയതി ചൊവ്വാഴ്ച രാത്രി 8 മണി മുതൽ ഇരുപത്തിരണ്ടാം തീയതി രാവിലെ അഞ്ചു മണി വരെ നിലവിൽ വരുന്ന ലോക് ഡൗണിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കർണാടക സർക്കാർ ഇന്നലെ പുറത്തിറക്കി. മാർഗനിർദ്ദേശങ്ങൾ നഗരത്തിൽ ശക്തമായി നടപ്പിലാക്കാൻ ബിബി എം പി കമ്മീഷണർ, ബെംഗളൂരു പോലിസ് കമ്മീഷണർ, ഇരു ജില്ലകളുടേയും ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്ക് നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറി ടി എം വിജയഭാസ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ലോക് ഡൗൺ ഇരുപത്തിരണ്ടാം തീയതി രാവിലെ 5 മണി വരെ നിലവിലുണ്ടാകും. എല്ലാ സർക്കാർ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. എന്നാൽ കണ്ടെയിൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ
ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, സിവിൽ പ്രതിരോധ, അടിയന്തിര സേവനങ്ങൾ എന്നിവ പ്രവർത്തിക്കും. ഫാർമസികൾ, ട്രഷറികൾ, ബിബിഎംപി ഓഫീസുകൾ, ഇരു ജില്ലകളിലേയും ജില്ലാ ആസ്ഥാനങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കും. നിയന്ത്രിത മേഖലക്ക് പുറത്തുള്ള വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് ഓഫീസുകൾ എന്നിവയും  തുറന്ന് പ്രവർത്തിക്കും.

അടിയന്തിര ഘട്ടത്തിൽ മാത്രമേ അന്തർസംസ്ഥാന, അന്തർജില്ല യാത്രകൾ അനുവദിക്കു. ഇതിനായി സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.ബെംഗളൂരുവിനുള്ളിൽ യാത്ര ചെയ്യണമെങ്കിലും പാസ് എടുക്കണം. നേരത്തെ ഷെഡ്യൂൾ ചെയ്ത ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയുടെ സര്‍വീസ് ഉണ്ടാകും. ട്രെയിൻ, വിമാനയാത്രക്കാർക്ക് അവരുടെ ടിക്കറ്റ് കൈവശം വെച്ച് ടാക്സിയിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യാം. വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനിലേക്കും പോകുന്നതിനോ വരുന്നതിനോ വിലക്കില്ല.

കെഎസ്ആർടിസി, ബിഎംടിസി ,ഓട്ടോ, ടാക്സികൾ തുടങ്ങിയവയൊന്നും ഉണ്ടാകില്ല. എന്നാൽ അടിയന്തിര ആവശ്യങ്ങൾക്ക് ഓട്ടോയോ ടാക്സിയോ ഉപയോഗിക്കാം. മെട്രൊ റെയിൽ അടഞ്ഞു കിടക്കും, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു കിടക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല,

ആരാധനാലയങ്ങൾ, ബാറുകൾ എന്നിവ  അടഞ്ഞുകിടക്കും. പൊതുപരിപാടികൾക്ക് വിലക്കുണ്ടാകും.  ഹോട്ടലുകൾ തുറക്കും എന്നാൽ പാർസൽ സർവീസ് / ഹോം ഡെലിവറി മാത്രമേ അനുവദിക്കു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് 12 മണി വരെ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. മറ്റെല്ലാ വാണിജ്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും. പഴം പച്ചക്കറി, പലചരക്ക്, മാത്സ്യ, മാംസ കടകൾ എന്നീ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ ഉച്ചക്ക് 12 മണി വരെ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലെയും അവശ്യമേഖലകളിലേയും ജീവനക്കാർക്ക് ഐഡി കാർഡ് കാണിച്ചാൽ യാത്ര ചെയ്യാം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.