Follow the News Bengaluru channel on WhatsApp

ലോക് ഡൗൺ 22 ന് ശേഷം നീട്ടില്ല: മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു : ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ചൊവ്വാഴ്ച മുതൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക് ഡൗൺ കൂടുതൽ ദിവസത്തേക്ക് നീട്ടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സർക്കാർ ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയാണ് ബെംഗളൂരുവിനൊപ്പം ധാർവാഡ്, ദക്ഷിണ കന്നഡ എന്നി ജില്ലകളിൽ കൂടി ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഈ ജില്ലകൾക്കൊപ്പം ബെല്ലാരി, കൽബുർഗി, ഉഡുപ്പി ജില്ലകളിലും രോഗ വ്യാപനം രൂക്ഷമാണ്. ചില ജില്ലകളിൽ മരണനിരക്ക് ഉയരുകയാണ്. മരണ നിരക്കിൽ ഏറ്റവും മുന്നിലുള്ള അഞ്ച് ജില്ലകളിൽ ഒന്നാണ് ബീദർ. ഇതു നിയന്ത്രിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി ഏർപ്പെടുത്താൻ അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ ഡപ്യൂട്ടി കമ്മീഷണർ മാർക്ക് നിർദ്ദേശം നൽകി. ചൊവ്വാഴ്ച രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ഏഴു ദിന ലോക് ഡൗൺ അവസാനിക്കുന്നത് 22 ന് പുലർച്ചെ 5 മണിക്കാണ്. ലോക് ഡൗൺ സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇന്നലെ വൈകിട്ടോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.