കോവിഡ് കെയര്‍ സെന്ററുകളില്‍ 22258 കിടക്കകള്‍ സജ്ജമാക്കി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഇടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 22258 കിടക്കകള്‍ തയ്യാറാക്കിയതായി കോവിഡ് കെയര്‍ സെന്ററുകളുടെ ചുമതലയുള്ള രാജേന്ദ്രകുമാര്‍ കഠാരിയ ഐഎഎസ് പറഞ്ഞു.
2000 ത്തോളം കിടക്കകള്‍ ഉള്‍കൊള്ളാനുള്ള ആറ് കേന്ദ്രങ്ങളാണ് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 65 ശതമാനത്തോളം കിടക്കകളില്‍ രോഗികള്‍ നിറഞ്ഞിട്ടുണ്ട്. പ്രത്യക്ഷമായ രോഗലക്ഷണമില്ലാത്ത രോഗികളാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ ചികിത്സയില്‍ ഉള്ളത്.
ശ്രീ രവിശങ്കര്‍ ആയുര്‍വേദ ആശുപത്രിയില്‍ 176, ജിവികെ കാമ്പസില്‍ 716, സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ -250, കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 245 കിടക്കകളുമാണ് ഉള്ളത്. ഇവിടെ ഇപ്പോള്‍ 70 ശതമാനം ബെഡ്ഡുകളില്‍ രോഗികളുണ്ട്. ഹജ്ജ് ഭവനില്‍ 384 കിടക്കകളില്‍ 352 എണ്ണത്തില്‍ രോഗികള്‍ ചികിത്സയിലുണ്ട്. ഇതു കൂടാതെ യുഎച്ച്എസ് ഗേള്‍സ് ഹോസ്റ്റലില്‍ 1960 കിടക്കകള്‍ സ്ഥാപിക്കാന്‍ സാധിക്കും വിധത്തില്‍ അഞ്ച് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഹോര്‍ട്ടി കള്‍ച്ചറല്‍ കാമ്പസ് ബോയിസ് ഹോസ്റ്റലിലെ 200 കിടക്കകളില്‍ 11 എണ്ണത്തില്‍ രോഗികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാഭാരതി കാമ്പസില്‍ 500, ജ്ഞാന ഭാരതി ഗേള്‍സ് ഹോസ്റ്റലില്‍ 350, ബിജിഎസ് ആശുപത്രിയില്‍ 200, ആര്‍ എന്‍ ഷെട്ടി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ 750, രാജ്യത്തെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററുകളില്‍ ഒന്നായ ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററില്‍ 1010 0 കിടക്കകളും, പി ഇ എസ് കോളേജ് 110, ആര്‍ വി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 577, ബിജിഎസ് എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ – 300, ദയാനന്ദ സാഗര്‍ ഹോസ്റ്റല്‍ 250, പാലസ്’ ഗ്രൗണ്ട്- 3000, ബിഡിഎ ഇന്ദ്രപ്രസ്ഥ അപ്പാര്‍ട്ട്‌മെന്റ് 2000 എന്നിങ്ങനെയാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ കിടക്കകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് രാജേന്ദ്രകുമാര്‍കഠാരിയ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
