Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം ; കർണാടകയിൽ പ്രസിഡണ്ട് ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ്സ്

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ കർണാടകയിൽ  ബിജെപി സര്‍ക്കാറിനെ പിരിച്ചുവിട്ട്  പ്രസിഡണ്ട് ഭരണമേർപ്പെടുത്തണമെന്ന് കോൺഗ്രസ്സ്.  പ്രസിഡണ്ട് ഭരണം നടപിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോവിഡ് ദുരന്തം കൈകാര്യം ചെയ്യുന്നതിൽ അതിദയനീയമായ പരാജയമാണ് സംസ്ഥാന സർക്കാറിൽ നിന്നുണ്ടായത്. ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം ബിജെപി സർക്കാറിന് നഷ്ടപ്പെട്ടു. ഓരോ ദിവസവും രോഗികളുടെ നിരക്ക് വർധിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ യാതൊരു ഏകോപനവും നടക്കുന്നില്ല. കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ദൈവത്തിന് മാത്രമേ കർണാടകയെ രക്ഷിക്കാൻ സാധിക്കു എന്ന സംസ്ഥാന ആരോഗമന്ത്രിയുടെ പ്രസ്താവനായേയും ശിവകുമാർ രൂക്ഷമായി വിമർശിച്ചു. എന്തിനാണ് ഇതുപോലൊരു സർക്കാർ.? സർക്കാറിൻ്റെ പിടിപ്പുകേടുകൊണ്ടാണ് ഇപ്പോൾ ശ്രീരാമുലുവിന് ജനങ്ങൾക്കു വേണ്ടി ദൈവത്തോട് യാചിക്കേണ്ടി വന്നത്. ശിവകുമാർ പറഞ്ഞു.

കർണാടകയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ചിത്രദുർഗ്ഗയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ശ്രീരാമുലു കോവിഡിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയുകയുള്ളുവെന്നും ഇല്ലെങ്കിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിക്കാത്ത വിധത്തിലേക്ക് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും പറഞ്ഞിരുന്നു.

കോൺഗ്രസ്സ് – ജനതാദൾ സെക്കുലർ ( ഡി ) സഖ്യത്തിലുണ്ടായ അഭിപ്രായഭിന്നത മുതലെടുത്താണ് ബിജെപി ഭരണത്തിലേറിയത്. കോവിഡ് വ്യാപനം നിയന്ത്രിച്ചു നിർത്തുന്നതിലടക്കും എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാറിനെ ഗവർണർ പിരിച്ചുവിടണം. ശിവകുമാർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.