Follow the News Bengaluru channel on WhatsApp

പ്രണയവും ഹൊററും പിന്നെ ലോക്ക്ഡൗണും;  ശ്രദ്ധനേടി വെബ് സീരീസ്

ബെംഗളൂരു :  കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെക്കാലത്തിന് ശേഷം നാട്ടില്‍ ഒരുമിച്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ വെബ് സീരീസ് ശ്രദ്ധേയമാകുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ശരത് ശേഖറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ വെബ് സീരീസിന്‍റെ ആദ്യ ഭാഗം, ലോക്കഡ് പാര്‍ട്ട് ഒന്നിന് യൂട്യൂബില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫിലമെന്‍റ്  മീഡിയയുടെ ബാനറില്‍ ഒരുക്കുന്ന സീരീസ് പ്രമുഖ യൂട്യൂബ് ചാനലായ അരിപ്പ ടിവിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് സംവിധായകന്‍റെ വീട്ടിലും പരിസരങ്ങളില്‍ തന്നെയാണ് ആദ്യ പാര്‍ട്ട് ചിത്രീകരിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരിക്കണമെന്ന ആശയം നര്‍മവും പ്രണയവും കലര്‍ത്തിയാണ് ശരത് ആവിഷ്കരിച്ചത്. ആദ്യ സംരംഭം വലിയ വിജയമായി തീര്‍ന്നതോടെ സീരീസിന്‍റെ രണ്ടാം ഭാഗം കൂടുതല്‍ മനോഹരമാക്കിയെടുക്കാന്‍ ശരത്തിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്.

 

ഹൊറര്‍ മൂഡില്‍ ഒരുങ്ങിയ രണ്ടാം ഭാഗത്തില്‍ രാഹുല്‍ ആര്‍ മുണ്ടയ്ക്കലിന്‍റെ ഛായാഗ്രഹണം ഏറെ എടുത്തുപറയേണ്ടതാണ്. ശ്യാം ശേഖര്‍, സുമേഷ് കെ എസ്, ജിഷ്ണു ഗോപിനാഥ്, വിഷ്ണു വി ടി, ഗോകുല്‍ ആര്‍ മുണ്ടക്കല്‍ എന്നിവരാണ് സീരിയില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രാഹകനായ രാഹുല്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. സീരിസിന്‍റെ മൂന്നാം ഭാഗത്തിനുള്ള ഒരുക്കത്തിലാണ് ശരത്തും കൂട്ടരുമിപ്പോള്‍. കോട്ടയം ജില്ലയിലെ പാമ്പാടിക്ക് അടുത്തുള്ള പങ്ങട സ്വദേശികളാണ് ശരത്തും മറ്റ് അണിയറ പ്രവര്‍ത്തകരും.

 

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Sarath says

    Thank you news Bengaluru

Leave A Reply

Your email address will not be published.