ലോക് ഡൗണില്‍ ഓണ്‍ലൈന്‍ ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

ബെംഗളൂരു : കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഓണ്‍ലൈന്‍ – ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി.
പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാവിലെ അഞ്ചു മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഭക്ഷണ വിതരണ കമ്പനികള്‍ക്ക് രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണി വരെ പ്രവര്‍ത്തിക്കാം. അതേ സമയം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 5 മുതല്‍ ഉച്ചക്ക് 12 വരെയാണ് തുറക്കുക.
ഓണ്‍ലൈന്‍ – ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നേരത്തെയുണ്ടായുരുന്ന നിയന്ത്രണങ്ങൾ സർക്കാർ എടുത്തു നീക്കുകയായിരുന്നു. ഇ കോമേഴ്സ് സംവിധാനം ഇന്ത്യയിൽ മികച്ച രീതിയാൽ ഉപയോഗിക്കുന്ന മൂന്ന് നഗരങ്ങളിൽ ആദ്യസ്ഥാനത്താണ് ബെംഗളുരു. വാൾമാർട്ട്, ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയവയ്ക്ക് പുറമേ സ്വിഗ്ഗി, സൊമറ്റോ, യൂബർ ഈറ്റ്സ് എന്നിങ്ങനെ ഭക്ഷണ വിതരണ ഓൺലൈൻ കമ്പനികളും നഗരത്തിൽ സജീവമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.