Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ച് എസ് ഐ മരിച്ചു

ബെംഗളൂരു : കോവിഡ് ബാധയെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ബെംഗളൂരു കമ്മീഷണര്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം എസ്.ഐയും അത്തിബെലെ സ്വദേശിയുമായ 59 കാരനാണ് ഇന്നലെ മരിച്ചത്. അത്തിബെലെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

50 വയസിന് മുകളിലുള്ളവർക്ക് കോവിഡ് കാലത്ത് ഡ്യൂട്ടി നൽകരുതെന്ന് സിറ്റി കമ്മിഷണർ ഭാസ്കർ റാവു ഉത്തരവിറക്കിയിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാതെ കൺട്രോൾ റൂമിലെ 20 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയമിച്ചത്. സംഭവത്തെ ഗൗരവമായി തന്നെ കാണണമെന്നും 55 വയസ്സിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് അവധിക്ക് പോകണമെങ്കിൽ തന്നെയോ മറ്റ് അധികാരികളെയോ അറിയിക്കാമെന്നും കമ്മീഷണർ പറഞ്ഞു. നഗരത്തില്‍ ഇതിനകം ആറ് പോലീസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.