Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 5598 ആയി

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ബെംഗളൂരുവില്‍ കണ്ടെയിന്‍മെന്റ് മേഖലകളുടെ എണ്ണവും ഉയര്‍ന്നു. ജൂലൈ 14 വരെ 3452 കണ്ടെയിന്‍മെന്റ് സോണുകളാണ് ബെംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 16 ന് 2146 മേഖലകള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 5598 ആയി.

നിലവില്‍ ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് മേഖലകള്‍ സൗത്ത് സോണിലാണ്. ഇവിടെ 2045 ഇടങ്ങളാണ് കണ്ടെയിന്‍മെന്റ് മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റ് 955, വെസ്റ്റ് 762, ബൊമ്മനഹള്ളി 698, മഹാദേവപുര 378, ആര്‍ ആര്‍ നഗര്‍ 413, യലഹങ്ക 245, ദാസറഹള്ളി 102 എന്നിങ്ങനെയാണ് ബിബിഎംപി സോണുകളിലെ കണ്ടെയിന്‍മെന്റ് മേഖലകളുടെ കണക്ക്. ഇതില്‍ 621 എണ്ണം അപാര്‍ട്ട്‌മെന്റുകളും 25 എണ്ണം ചേരിപ്രദേശത്തെ വീടുകളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈസ്റ്റ് സോണിലെ ശാന്തള നഗര്‍ വാര്‍ഡിലാണ്. 139 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ബിബിഎംപിയുടെ 198 വാര്‍ഡുകളില്‍ 196 എണ്ണത്തിലും അമ്പതില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ട്.

ബെംഗളൂരുവില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 25288 പേര്‍ക്കാണ്. ഇതില്‍ 5953 പേര്‍ രോഗമുക്തി നേടി. 18827 പേരാണ് ബെംഗളൂരുവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. 508 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. ഇതു വരെ പരിശോധന നടത്തിയത് 185441 പേരെയാണ്.

.

Main Topic : Covid updates, Containment zones Bengaluru, BBMP

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.