Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കുന്നവര്‍ക്ക് ഇന്‍സെന്റീവ്

ബെംഗളൂരു : കോവിഡ് രോഗമുക്തി നേടിയവര്‍ നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ക്കായി അവരുടെ പ്ലാസ്മ നല്‍കുന്നതിന് സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് രോഗം ഭേദമായി പുറത്തിറങ്ങുന്ന പലരോടും മറ്റു രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പകുതിയിലേറെ പേര്‍ ഇനിയും തയ്യാറാവാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ പ്ലാസ്മ ദാനം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

5000 രൂപയാണ് പ്ലാസ്മ ദാനം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുക.ബെംഗളൂരുവില്‍ മാത്രം 5000 ലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 15 ല്‍ താഴെ പേര്‍ മാത്രമാണ് പ്ലാസ്മ നല്‍കാനായി മുന്നോട്ട് വന്നത്. മന്ത്രി പറഞ്ഞു. രോഗം ഭേദമായി 14- 28 ദിവസങ്ങള്‍ക്ക് ഇടയിലാണ് പ്ലാസ്മ നല്‍കേണ്ടത്.

കോവിഡ് രോഗം ഗുരുതരമായവര്‍ക്കാണ് സാധാരണ പ്ലാസ്മ ചികിത്സ നടത്തുക. കോവിഡ് ഭേദമായ രോഗിയുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് ചികിത്സയിലുള്ള മറ്റൊരു രോഗിയില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നതാണ് പ്ലാസ്മ ചികിത്സ. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഹൈദരാബാദിലായിരുന്നു പ്ലാസ്മ ചികിത്സ ആരംഭിച്ചത്. കര്‍ണാടക തമിഴ് നാട്, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലെ 50 ഓളം സ്ഥാപനങ്ങള്‍ക്ക് ഐസിഎംആര്‍ പ്ലാസ്മ ചികിത്സക്കായി അനുമതി നല്‍കിയിരുന്നു.

 

Main Topic :Karnataka govt announces incentives for Covid-19 plasma donors

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.