Follow the News Bengaluru channel on WhatsApp

അന്തര്‍ ജില്ലാ യാത്രക്ക് നിയന്ത്രണം

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍ ജില്ലകളില്‍ ജൂലൈ 22 വരെലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള വിലക്ക് കര്‍ശനമാക്കി. അടിയന്തിര ഘട്ടത്തിലല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും വിലക്കി. അനേക്കല്‍, ദേവനഹള്ളി, കെ ആര്‍ പുരം എന്നീ സ്ഥലങ്ങളിലെ ടോള്‍ ബൂത്തുകളില്‍ ഇതിന്റെ ഭാഗമായി പോലീസ് ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തിര യാത്രകള്‍ക്ക് പോലീസിന്റെ പാസ് ഉണ്ടായിരിക്കണം. ഗുരുതരമായ അസുഖങ്ങളുമായി ബന്ധപ്പെട്ട ചികിത്സക്കുള്ള യാത്രകള്‍, കുടുംബത്തിലെ മരണം എന്നി അടിയന്തിര ഘട്ടങ്ങളില്‍  മാത്രമായിരിക്കും പാസ് അനുവദിക്കുക. ഇത്തരം സാഹചര്യത്തില്‍ അവരവരുടെ പരിധിയിലെ പോലീസ് സ്റ്റേഷനില്‍ നിന്നും പാസുകള്‍ ലഭിക്കുന്നതാണ്. ലോക് ഡൗണിന് മുമ്പ് യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ യാത്രാ പാസായി ഉപയോഗിക്കാം. പരീക്ഷ എഴുതാനായി യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഹാള്‍ ടിക്കറ്റുകള്‍ യാത്രാ പാസായി കരുതാവുന്നതാണ്. എന്നാല്‍ സാധാരണ ലോക് ഡൗണ്‍ കാലങ്ങളില്‍ നല്‍കാറുള്ള യാത്രാപാസുകള്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേ സമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ജനങ്ങളില്‍ ചിലര്‍ പുറത്തിറങ്ങുന്ന വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ലോക്ക ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പോലീസ് സേനക്ക് നിര്‍ദ്ദേശം നല്‍കി.

Main Topic : Restrictions tightened inter district journey in bengaluru lock down

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.