Follow the News Bengaluru channel on WhatsApp

കോവിഡ് സ്ഥിരീകരിച്ച പൗര കര്‍മ്മിക ചികിത്സ കിട്ടാതെ മരിച്ചു

ബെംഗളൂരു : കോവിഡ് ബാധിച്ച പൗര കര്‍മ്മിക ചികിത്സ ലഭിക്കാതെ മരിച്ചു. ബെംഗളൂരു വിശ്വനാഥ നാഗേനഹള്ളി വാര്‍ഡില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബെന്‍സണ്‍ ടൗണ്‍ സ്വദേശിനിയായ ശില്‍പ്പ (28) എന്ന യുവതിയാണ് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. ബെംഗളൂരു നഗരത്തിൽ ഒരാഴ്ചക്കകം മരണപ്പെടുന്ന മൂന്നാമത്ത പൗരകാർമിക കൂടിയാണ് ഇവർ.

കഴിഞ്ഞ ദിവസങ്ങളില്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇവരെ പരിശോധനക്കായി അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ശേഷം ചികിത്സക്കായി നിരവധി ആശുപത്രികളില്‍ പോയെങ്കിലും കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജിലേക്ക് തിരികെയെത്തുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചികിത്സ ആരംഭിച്ചിരുന്നില്ല. മുതിര്‍ന്ന ഡോക്ടര്‍മാര്‍ വരാതെ ചികിത്സ തുടങ്ങില്ല എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ വാദം. മുതിര്‍ന്ന ഡോക്ടര്‍മാര്‍ എത്തുന്നതു വരെ ചികിത്സ നല്‍കാതെ പുറത്ത് നിര്‍ത്തിയതായി ശില്‍പ്പയുടെ ഭര്‍ത്താവ് പ്രസാദ് പറഞ്ഞു. ഏറെ നേരത്തെ തര്‍ക്കത്തിന് ഒടുവിലായിരുന്നു ശില്‍പ്പയെ ആശുപത്രിയില്‍ കയറ്റിയത്. ഡോക്ടര്‍ എത്തി ചികിത്സ ആരംഭിച്ചിരുന്നെങ്കിലും ഇവര്‍ക്ക് വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തിരുന്നില്ല. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് ശില്‍പ്പയുടെ മരണകാരണമെന്ന് ഭര്‍ത്താവ് പ്രസാദ് ആരോപിച്ചു.

വിഷയത്തില്‍ പ്രതികരിച്ച ബിബിഎംപി കമ്മീഷണര്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും സംഭവത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പറഞ്ഞു.

Main Topic : Covid-19 claims life BBMP pourakarmika, kin alleges delayed treatment

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.