Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 6010 ആയി

ബെംഗളൂരു : കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബിബിഎംപി പരിധിയിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 6010 ആയി ഉയര്‍ത്തി. നേരത്തെ 5598 സോണുകളായിരുന്നു ഉണ്ടായിരുന്നത്. ഒറ്റ ദിവസത്തില്‍ 412 സ്ഥലങ്ങളാണ് വര്‍ധിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം വെസ്റ്റ് സോണിലാണ് ഏറ്റവും കുടുതല്‍ കണ്ടെയിന്‍മെന്റ് മേഖലകള്‍ ഉള്ളത്. 765 മേഖലകളാണ് ഇവിടെ ഉള്ളത്. സൗത്ത് സോണില്‍ 596 ഉം, ഈസ്റ്റില്‍ 511 ഉം, മഹാദേവപുരയില്‍ 123 ഉം, ബൊമ്മനഹള്ളിയില്‍ 109 ഉം, ആര്‍ ആര്‍ നഗറില്‍ 61 ഉം, യെലഹങ്കയില്‍ 61 ഉം ദാസറഹള്ളിയില്‍ 25 ഉം മേഖലകളാണ് ഉള്ളത്.

ബിബിഎംപിയുടെ 198 വാര്‍ഡുകളില്‍ 142 എണ്ണത്തിലും അമ്പതില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളത് ഈസ്റ്റ് സോണിലെ ശാന്തള നഗര്‍ വാര്‍ഡിലാണ്. ഇവിടെ 139 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നഗരത്തില്‍ ഇതുവരെ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകള്‍ 7636 ആയിരുന്നു. കേസുകള്‍ ഭേദമാകുന്നതിനനുസരിച്ച് 1626 സോണുകള്‍ ഒഴിവാക്കപ്പെട്ടു.

ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2208 പേര്‍ക്കാണ്. ഇതോടെ നഗരത്തിലെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 27496 ആയി. ഇതില്‍ 583 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. രോഗം ഭേദമായവര്‍ 6290 പേരാണ്. ചികിത്സയിലുള്ളത് 20623 പേര്‍.

Main Topic : Covid updates, Bengaluru Urban, BBMP, Containment zones

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.