Follow the News Bengaluru channel on WhatsApp

കേരളത്തില്‍ 593 പേര്‍ക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 364 പേർക്ക്‌ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 204 പേര്‍ക്ക് രോഗം ഭേദമായി. രണ്ടു പേര്‍ മരണപ്പെട്ടു.  ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

  • തിരുവനന്തപുരം 173
  • കൊല്ലം 53
  • പത്തനംതിട്ട 28
  • ആലപ്പുഴ 42
  • പാലക്കാട് 49
  • എറണാകുളം 44
  • കണ്ണൂര്‍ 39
  • കാസര്‍കോട് 29
  • ഇടുക്കി 28
  • വയനാട് 26
  • കോഴിക്കോട് 26
  • തൃശൂര്‍ 21
  • മലപ്പുറം 19
  • കോട്ടയം 16

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

  • തിരുവനന്തപുരം 7
  • പത്തനംതിട്ട 18
  • ആലപ്പുഴ 36
  • കോട്ടയം 6
  • ഇടുക്കി 6
  • എറണാകുളം 9
  • തൃശൂര്‍ 11
  • പാലക്കാട് 25
  • മലപ്പുറം 26
  • കോഴിക്കോട് 9
  • വയനാട് 4
  • കണ്ണൂര്‍ 38
  • കാസര്‍കോട് 9

സംസ്ഥാനത്തെ കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിൻ്റെ രണ്ടാം പാദത്തിലെത്തിയെന്ന് ഇന്നലെ പറഞ്ഞിരുന്നു. മെയ് നാലിന് 499 രോഗികളും മൂന്ന് മരണങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണിന് മുൻപ് കേരളത്തിന് പുറത്ത് കോവിഡ് വ്യാപനം ശക്തമായിരുന്നില്ല. അതിനാൽ കേരളത്തിലേക്ക് വന്നവരിൽ രോഗവും കുറവായിരുന്നു. മാത്രമല്ല നേരത്തെ ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇപ്പോൾ രോഗികളുടെ പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. എന്നാൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്. ഉറവിടമറിയാത്ത കേസുകളും കൂടിയിട്ടുണ്ട്. നിരവധി ജില്ലകളിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു.

24 മണിക്കൂറിനകം 18967 സാംപിളുകള്‍ പരിശോധിച്ചു. 173932 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 6841 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.  ഇന്ന് 1053 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6416 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.   ഇതുവരെ 2,85,158 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്..

updating….

Main Topics : Covid updates. Kerala Chief Minister Pinarayi Vijayan Press Meet.

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.