Follow the News Bengaluru channel on WhatsApp

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ബെംഗളൂരുവില്‍ 112 ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ബെംഗളൂരു : വാഹന ഉപഭോക്താക്കളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തില്‍ 112 ഇലക്ട്രിക്ക് വാഹന(ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു. 12 എണ്ണം ഡിസിയില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകളും ബാക്കിയുള്ള 100 എണ്ണം എസിയില്‍ പ്രവര്‍ത്തിക്കുന്നതും കാറുകള്‍ക്കും, സ്‌കൂട്ടറുകള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും വേണ്ടിയുള്ളതുമാണ്.

ബെസ്‌കോം ആണ് സേവനം ലഭ്യമാക്കുന്നത്. യൂണിറ്റ് ഒന്നിന് 7.30 രൂപ മുതല്‍ 7.99 രൂപ വരെയാണ് നിരക്ക്. ബെസ്‌കോം ഓഫീസുകള്‍, ട്രാഫിക്ക് ട്രാന്‍സിസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍, ബിഡിഎ കോംപ്ലക്‌സ്, മൈസൂരു റോഡിലും പീനിയയിലുമുള്ള കെഎസ്ആര്‍ടിസി ടെര്‍മിനല്‍, ആര്‍ടിഒ ഓഫീസുകള്‍, പെട്രോള്‍ പമ്പുകള്‍, വാര്‍ഡ് തല ഓഫിസുകള്‍, ജിഗനിയിലെ കെഐഎഡിബി ഓഫീസ് എന്നിങ്ങനെ വിവിധ ഇടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

സംസ്ഥന പൊതുഗതാഗത വകുപ്പിന്റേയും പോലീസ്  വകുപ്പിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം അഥവാ ഒരു മണിക്കൂര്‍ സമയം സഞ്ചരിക്കാമെന്നതാണ് ഇത്തരം വാഹനങ്ങളുടെ സവിശേഷത. ബെംഗളൂരു നഗരത്തില്‍ 70 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. എന്നാല്‍ 12000 ഓളം ഇലക്ട്രോണിക്ക് വാഹനങ്ങള്‍ മാത്രമേ നഗരത്തിലുള്ളു. കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതോടെ കൂടുതല്‍ പേര്‍ ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് മാറുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Main Topic : Electric vehicles’ charging centres set up in Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.