സിഇടി പരീക്ഷ മാറ്റിവെക്കണം

ബെംഗളൂരു : ഈ മാസം 30 നും 31 നുമായി നടക്കുന്ന കര്‍ണാടക പൊതു പ്രവേശന പരീക്ഷ (സിഇടി ) കോവിഡ്  അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചു മാറ്റിവയ്ക്കണമെന്നു ആവശ്യപെട്ട് കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ഉന്നതവിദ്യാഭ്യസ വകുപ്പ് മന്ത്രിയുമായ ശ്രി.സി.എന്‍.അശ്വത് നാരായണയ്ക്കു നിവേദനം  നല്‍കി. കോവിഡ് വ്യാപനം അതിശക്തമായ കര്‍ണാടകത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തുന്നത് ആശങ്കാജനകമാണ്. ബാംഗ്ലൂരില്‍ ഏഴായിരത്തിലധികം റോഡുകള്‍ കണ്ടൈന്റ്‌മെന്റ് സോണുകളാണ്. അഖിലേന്ത്യ തലത്തിലുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സ്സാമിനേഷന്‍ മാറ്റിവെച്ച സാഹചര്യത്തില്‍ കെ സി ഇ ടി പരീക്ഷ മാറ്റിവെച്ചു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റണമെന്നു കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

  1. ShajiGeorge says

    The facility to provide news is helpful, especially while traveling.

Leave A Reply

Your email address will not be published.