കോവിഡ് ഭയത്താല്‍ ബന്ധുക്കള്‍ കൈ ഒഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആരും സഹായിക്കാനില്ലാത്തതിനാല്‍ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ച് ഭാര്യ

ബെംഗളൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ കോവിഡ് പേടി മൂലം സഹായത്തിനാരും തയ്യാറാവാത്തതിനാല്‍ ഉന്തുവണ്ടിയില്‍ മൃതദേഹം കയറ്റി ശ്മശാനത്തിലെത്തിച്ച് ഭാര്യ.
കര്‍ണാടകയിലെ ബെല്‍ഗാവിയിലെ അത്തനിയിലാണ് സംഭവം. മൃതദേഹവുമായി ഉന്തുവണ്ടി തള്ളിപോകുന്ന ഭാര്യയുടേയും മകന്റേയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
അത്തനിയിലെ ചെരുപ്പ് കുത്തിയായിരുന്ന സദാശിവ് ഹിരട്ടിയാണ് (55) മരിച്ചത്. ഹൃദ് രോഗിയായ ഹിരട്ടിയുടെ ഭാര്യയും മക്കളും സമീപത്തുള്ള ബന്ധുവീട്ടില്‍ പോയി തിരിച്ചു വന്നപ്പേഴാണ് വീടിനക്കത്ത് ആളനക്കം ഇല്ലെന്ന് അറിയുന്നത്. വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നതിനാല്‍ സമീപവാസികളുടെ സഹായത്തോടെ വാതില്‍ തുറന്നതോടെയാണ് ഹിരട്ടിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ അയല്‍വാസികള്‍ പിന്‍വലിയുകയായിരുന്നു. വിവരമറിയിച്ചെങ്കിലും ബന്ധുക്കളാരും തന്നെ കോവിഡ് പേടി മൂലം എത്തിയില്ല. തുടര്‍ന്ന് ഭാര്യയും മകനും ഉന്തുവണ്ടിയിലേറ്റി ഭര്‍ത്താവിന്റെ മൃതദേഹം ശ്മശാനത്തിലേക്കെത്തിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ കാണാം :
Sadashiv Hiratti (55), a #cobbler in Athani, #Belagavi died in his sleep on Thursday. Reportedly, none came to help the family fearing #COVID19. Wife, brother & son had 2 carry his body in a pushcart 4 #cremation. Shameful! @DeccanHerald @CMofKarnataka @LaxmanSavadi #Karnataka pic.twitter.com/kgvzSstcT5
— Niranjan Kaggere (@nkaggere) July 17, 2020
Main Topic : COVID-19 fear: Woman forced to cremate husband alone in Athani town,Karnataka
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.