Follow News Bengaluru on Google news

കുടകില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍

ബെംഗളൂരു : കുടക് ജില്ലയില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്നതിനെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതല്‍ 9 മണി വരെ പത്രം, പാല്‍ എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് വിലക്കുണ്ട്. അതേ സമയം സര്‍ക്കാര്‍ വാഹനങ്ങള്‍, മെഡിക്കല്‍ വാഹനങ്ങള്‍, മറ്റു അടിയന്തിര യാത്രക്കുള്ള വാഹനങ്ങള്‍ എന്നിവക്ക് അനുമതിയുണ്ട്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലബോറട്ടറികള്‍, പെട്രോള്‍ പമ്പുകള്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍ എന്നിവക്ക് ലോക് ഡൗണ്‍ ബാധകമല്ല.

പരീക്ഷ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരും യാത്ര ചെയ്യുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാര്‍ഡുകള്‍ കൈവശം വെക്കേണ്ടതാണെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് കന്മണി ജോയി അറിയിച്ചു. നേരത്തെ തീരുമാനിച്ചുറപ്പിച്ച കല്യാണങ്ങളും മറ്റു ചടങ്ങുകളും അതാത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടേയോ മറ്റ് അധികാരികളുടേയോ അനുവാദത്തോടെ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്താവുന്നതാണ്. ലോക് ഡൗണ്‍ കര്‍ശനമാക്കാന്‍ പോലീസ്, സന്നദ്ധ സേവകര്‍ എന്നിവരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കുടക് ജില്ലയിലെ ഭഗവതി നഗര്‍, ചൗഡേശ്വരി നഗര്‍, മഹാദേവ പേട്ട, ഹെബ്ബാട്ടഹേരി എന്നീ പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

കുടകില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 259 പേര്‍ക്കാണ്. ഇതില്‍ 114 പേര്‍ രോഗമുക്തി നേടി.  ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5 ആയി. 140 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Main Topic : Weekend lockdown on Saturadys and Sundyas, imposed on Covid-hit Kodagu District in Southern  Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.