Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അറുപതിനായിരത്തിലേക്ക്; എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ബെംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ കണക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.  ശനിയാഴ്ച 4537 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അറുപതിനായിരത്തിനോടടുത്തിരിക്കുന്നു. മരണ നിരക്കിലും വര്‍ധനവുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ചുരുങ്ങിയത് 75 ന് മുകളിലാണ് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1240 ആണ്. കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത യുവാക്കള്‍ക്കടക്കം കോവിഡ് മരണം സംഭവിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ബെംഗളുരു അര്‍ബന്‍ ജില്ലയിലാണ്. അതായത് പകുതിയിലേറെ പേരും ബെംഗളൂരു നഗരത്തിലാണ്. 631 പേരാണ് ഇന്നലെ വരെ ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്തെ മുപ്പത് ജില്ലകളില്‍ ആറെണ്ണത്തില്‍ 50 ല്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ബെംഗളൂരു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണ കന്നഡ ജില്ലയിലാണ്. 60 പേരാണ് ഇവിടെ മരണപ്പെട്ടത്. മൈസൂരുവിലും ചിക്ക ബെല്ലാപുരയിലും 59 വീതവും ധാര്‍വാഡില്‍ 58 ഉം ബെല്ലാരിയില്‍ 57 ഉം ബീദറില്‍ 54 ഉം മരണം രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 29621 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതില്‍ 6540 പേര്‍ക്ക് രോഗം ഭേദമായി. 22449 രോഗികള്‍ ചികിത്സയിലാണ്.

രണ്ടാമതായി ദക്ഷിണ കന്നഡ ജില്ലയാണ്. 3306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1061 പേര്‍ക്ക് രോഗം ഭേദമായി. 2183 പേരാണ് ചികിത്സയിലുള്ളത്.

മൂന്നാമതായി ഇന്തയിലെ തന്നെ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കല്‍ബുര്‍ഗി ജില്ലയാണ്. 2674 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. ഇതില്‍ 1691 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളത് 940 പേര്‍. മരണം 40.

നാലാമതായി ബെല്ലാരിയാണ്. ഇതു വരെ രോഗം ബാധിച്ചത് 2355 പേര്‍ക്ക്. ഇതില്‍ 120 3 പേര്‍ക്ക് രോഗം ഭേദമായി. 1095 പേരാണ് ചികിത്സയിലുള്ളത്.

ആഞ്ചാമതായി ഉഡുപ്പി ജില്ലയാണ്. രോഗം സ്ഥിരീകരിച്ചവര്‍ 2089, രോഗം ഭേദമായവര്‍ 1575, ചികിത്സയിലുള്ളവര്‍ 506, മരണം 8

ഏറ്റവും കുറവ് രോഗികള്‍ ഉള്ള ജില്ല ചിത്രദുര്‍ഗ്ഗയാണ്. ഇവിടെ 200 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോള്‍ ചികിത്സയിലുള്ളത് 125 പേര്‍. ഒരാള്‍ മരണപ്പെട്ടു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളിലായി 111661 പേര്‍ നിരീക്ഷണത്തിലാണ്.  984996 പരിശോധനകള്‍ ഇതുവരെ സംസ്ഥാനത്ത് നടത്തി. ഇതില്‍ 899016 എണ്ണം നെഗറ്റീവായി.

Main Topics : Covid Updates Karnataka, District wise list


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.