Follow the News Bengaluru channel on WhatsApp

മദ്യലഹരിയിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകന് ദാരുണാന്ത്യം

ബെംഗളൂരു : മദ്യപിച്ചു വിട്ടിലെത്തിയ അച്ചൻ അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകൻ അച്ഛൻ്റെ അടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കിനാലൂരിലാണ് ദാരുണ സംഭവം. അരയിടത്ത് വയൽ വേണുവിൻ്റെ മകൻ അലൻ (17) ആണ് മരിച്ചത്. സംഭവത്തിൽ അച്ചൻ വേണുവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

രാത്രി മദ്യപിച്ചെത്തിയ അച്ചൻ വേണു അമ്മയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായപ്പൊൾ തടയാൻ ചെന്ന അലനെ വേണു അടിക്കുകയായിരുന്നു. അടിയേറ്റ് തെറിച്ചുവീണ അലൻൻ്റെ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അലൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്കും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Main Topics : Crime, Drunken father Killed son in Kozhikode,Kerala updates


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.