Follow the News Bengaluru channel on WhatsApp

പ്രശസ്ത കന്നഡ നടന്‍ ഹുളിവാന ഗംഗാധരയ്യ കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു : പ്രശസ്ത കന്നഡ നടനും കര്‍ണാടക നാടക അക്കാഡമി അവാര്‍ഡ് ജേതാവുമായ ഹൂളിവാന ഗംഗാധരയ്യ കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ ഫാം ഹൗസില്‍ ക്വാറന്റെയിനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം നേരിട്ട അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 70 വയസായിരുന്നു.

കന്നഡയിലെ ജനപ്രിയ സീരിയലായ പ്രേമ ലോകയില്‍ ശ്രദ്ധേയമായ റോളില്‍ അഭിനയിച്ചുവരികയായിരുന്ന ഗംഗാധരയ്യ കന്നഡയിലെ മുതിര്‍ന്ന സ്വഭാവ നടന്‍മാരില്‍ ഒരാള്‍ കൂടിയാണ്. ഐടിഐ യില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചിരുന്ന ഗംഗാധരയ്യ ജോലി രാജി വെച്ച് അഭിനയത്തില്‍ സജീവമാവുകയായിരുന്നു.

നല്ലൊരു നാളികേര കര്‍ഷകന്‍ കൂടിയായ ഇദ്ദേഹത്തെ കാസറഗോട്ടെ കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം ( സിപിസിആര്‍ഐ) ആദരിച്ചിട്ടുണ്ട്. തേങ്ങയില്‍ നിന്നും വേര്‍തിരിക്കുന്ന നീരയുടെ ഉത്പാദനത്തിനായി നാളികേര കര്‍ഷകരുടെ കൂട്ടായ്മയില്‍ കോക്കനട്ട് പ്രൊഡ്യൂസേര്‍സ് കമ്പനി എന്ന സ്ഥാപനവും ആരംഭിച്ചിരുന്നു.

118 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ് കുമാര്‍ നായകനായ ജ്വാലമുഖി, അദേ കണ്ണു, ഉപേന്ദ്രയുടെ എ, സേദിന ഹക്കി എന്നീ ചിത്രങ്ങളിലെ തന്റെ റോളുകള്‍ അവിസ്മരണീയമാക്കി. ആയിരത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹൂളിവാന ഗംഗാധരയ്യ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Main Topic : Veteran actor Hulivana Gangadharaiah has passed away due to novel Coronavirus


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.