എട്ടു പേര്‍ക്ക് പുതുജീവിതം നല്‍കി കെല്‍വിന്‍ ഓര്‍മ്മകളിലേക്ക്

കൊച്ചി: എട്ടു പേര്‍ക്ക് പുതുജീവിതം നല്‍കി കെല്‍വിന്‍ എന്ന ചെറുപ്പക്കാരന്‍ യാത്രയായി. ഈ സന്മനസ്സിന് തുണയായി നിന്നത് കെല്‍വിന്റെ കുടുംബവും. കെല്‍വിന്‍ നേരത്തെ പ്രകടിപ്പിച്ച ആഗ്രഹം കൂടിയാണ് കുടുംബം സഫലമാക്കിയത്. കെൽവിൻ്റെ ആഗഹ പ്രകാരമുള്ള അവയവദാനം ഇന്നലെ നടന്നു. ഇതു വഴി എട്ടു പേർക്കാണ് ജീവിതത്തിൽ പ്രതീക്ഷകൾ ലഭിച്ചത്.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന നോര്‍ത്ത് പറവൂര്‍ ചെറിയപിള്ളി വലിയപറമ്പ് വീട്ടില്‍ വി ആര്‍ ജോയി – മാര്‍ഗരറ്റ് ദമ്പതികളുടെ മകന്‍ കെല്‍വിന്‍ ജോയിയുടെ മസ്തിഷ്‌ക മരണം ശനിയാഴ്ചയാണ് സ്ഥിരീകരിച്ചത്. കെല്‍വിന്‍ മരണത്തിന് മുമ്പേ തന്റെ ആഗ്രഹങ്ങള്‍ സൂചിപ്പിച്ചിരുന്നു.

ഹൃദയവും, ചെറുകുടലും, കരളും, വൃക്കകളും, നേത്ര പടലവും ഇരു കൈകളുമാണ് ദാനം ചെയ്തത്. കേരള സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത്.

രണ്ടു കൈകളും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു രോഗിക്കാണ് നല്‍കിയത്. നേത്രപടലവും, ഹൃദയവും, ചെറുകുടലും അമൃതയില്‍ ചികിത്സയിലുള്ള മറ്റൊരു രോഗിക്കുതന്നെ നല്‍കി. വൃക്കകള്‍ കൊച്ചി ലൂര്‍ദ്ദ് ആശുപത്രിയിലെ രോഗിക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നല്‍കി.

മൃതസഞ്ജീവനി അപ്രോപ്രിയറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. എ റംലാബീവി, ജോയിന്റ് ഡിഎം ഇ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സ്സിപ്പലുമായ ഡോ. സാറാ വര്‍ഗ്ഗീസ്, സംസ്ഥാന നോഡല്‍ ഓഫിസര്‍മാര്‍ എന്നിവരുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് വിവിധ ആശുപത്രികളിലായി അവയവങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ സഹായകരമായത്.

ലോക് ഡൗണ്‍ സംബന്ധിച്ച തsസ്സങ്ങള്‍മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രി കെ പി ശൈലജയുടേയും ഓഫീസ് ഇടപെട്ട് സമയോചിതമായി പരിഹരിച്ചതും അവയവ മാറ്റ ശസ്ത്രക്രിയകള്‍ വിജയത്തിലെത്താന്‍ സഹായിച്ചു.

Main Topic : Brain-dead person’s organs give fresh lease of life to eight in Kerala.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.