Follow the News Bengaluru channel on WhatsApp

ലോകത്ത് കോവിഡ് മരണം ആറ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 2.18 ലക്ഷം പേർക്ക്

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഞായറാഴ്ച രാത്രി വരെ ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 606748 ആയി. 214 രാജ്യങ്ങളിലായി 1.46 കോടി ജനങ്ങൾക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 87.30 ലക്ഷം ആൾക്കാർ രോഗ മുക്തി നേടി. വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത് 52.94 ലക്ഷം പേർ.

ജൂൺ അവസാനത്തിലാണ് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നത്. വെറും മൂന്നാഴ്ചക്കകം രോഗികളുടെ എണ്ണം 1.45 കോടി കടന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളിലായി 259848 പേർക്കാണ് ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

വേൾഡോ മീറ്റർ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ് 3898550 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 143289 പേർ മരണപ്പെട്ടു.
ബ്രസീലിൽ രോഗം ബാധിച്ചത് 2099896 പേർക്കാണ്. 79533 പേർ മരിച്ചു. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1 118107 പേർക്ക്. മരണം 27503. റഷ്യയിൽ 771546 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 12342. അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 364328 പേർക്ക്. മരണം 5033.

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, മെക്സിക്കോ, പെറു, ചിലി എന്നിവിടങ്ങളിലും കോവിഡ് കേസുകൾ പടരുകയാണ്.

Main Topics : Covid death toll reached at 6L in world, Covid updates World


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.