Follow the News Bengaluru channel on WhatsApp

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെ താഴെവീണ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു  : സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെ താഴെവീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി മറയൂരിലെ കൊച്ചുതടത്തില്‍ ജമീലയുടെ മകന്‍ അബ്ദുള്‍ കരീം (32) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം തുംകൂരിലാണ് സംഭവം.

കരീമിന്റെ ഉടമസ്ഥതയിലുള്ള വോള്‍ഗ എന്റര്‍പ്രൈസിനായി തുംകൂര്‍ വസന്തനരസിപുര ഇന്‍ഡസ്ട്രിയല്‍ ഏരിയായിലെ സ്വകാര്യ സ്ഥാപനത്തില്‍ സോളാര്‍ സ്ഥാപിക്കുന്നതിനിടയില്‍ താഴെ വീണാണ് മരണം സംഭവിച്ചത്. തലഅടിച്ച് വീണ കരീം തല്‍ക്ഷണം മരിച്ചു.

വിവരമറിഞ്ഞ ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ജനറല്‍ സെക്രട്ടറി എം കെ നൗഷാദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി തുംകൂര്‍ ഘടകം പ്രവര്‍ത്തകരായ മുജീബ് അസ്‌കര്‍, വാജിദ്, അബൂബക്കര്‍, ജലീല്‍, കൂടാതെ തുംകൂര്‍ കേരള സമാജം ഭാരവാഹികളായ വര്‍ക്കി ചാക്കോ, ജോണ്‍സന്‍ പി ഡാനിയല്‍, ശിവരാജ്, ബിനുകുര്യന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ക്ക് സൗകര്യമൊരുക്കി.

നാട്ടില്‍ നിന്നും ബന്ധുക്കള്‍ തുംകൂരിലെത്തി പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ മറയൂറിലേക്ക് കൊണ്ടുപോയി. ഭാര്യ ഹാജറാബീഗം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.