ബെംഗളൂരുവില്‍ ലോക് ഡൗണ്‍ നീട്ടില്ലെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ പ്രസാദ്

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏഴു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ പ്രസാദ്. ലോക് ഡൗണ്‍ നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. 22 ന് ശേഷം ബെംഗളൂരുവില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഉണ്ടാവില്ലെന്നും, സര്‍ക്കാര്‍ ഉത്തരവ് ഞങ്ങള്‍ പാലിക്കുമെന്നും മഞ്ചുനാഥ പ്രസാദ് പറഞ്ഞു.

ബെംഗളൂരുവില്‍ കഴിഞ്ഞ ഒരു മാസമായി കേസുകള്‍ ആശങ്ക ഉയര്‍ത്തും വിധം വര്‍ധിക്കുകയാണ്. അതു കൊണ്ടു തന്നെ ലോക് ഡൗണ്‍ നീട്ടാന്‍ പ്രതിപക്ഷ കക്ഷികളടക്കം സര്‍ക്കാറിനോട് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തില്‍ ബിബിഎംപി കമ്മീഷണറായിരുന്ന ബിഎച്ച് അനില്‍കുമാറും ബെംഗളൂരു മേയര്‍ എം ഗൗതം കുമാറും നഗരത്തില്‍ 15 ദിവസത്തേക്ക്  ലോക് ഡൗണ്‍ നീട്ടാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതിനോട് എതിര്‍പ്പ് പ്രഖ്യാപിക്കുകയായിരിന്നു. കോവിഡ് പ്രതിരോധത്തിന് ലോക് ഡൗണ്‍ പ്രതിവിധി അല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു അഭ്യന്തര വകുപ്പ് മന്ത്രി ബസവരാജ് ബൊമ്മക്കും. ജൂലൈ 14 രാത്രി എട്ടു മണിക്ക് ആരംഭിച്ച ബെംഗളൂരുവിലെ ലോക് ഡൗണ്‍ ജൂലൈ 22 ന് രാവിലെ അഞ്ചു മണിക്ക് അവസാനിക്കും.

അതേ സമയം ഞായറാഴ്ചത്തെ കോവിഡ് ബുള്ളറ്റിന്‍ പ്രകാരം ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. 2156 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 31777 ആയി ഉയര്‍ന്നു. 6793 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 24316 പേര്‍ ചികിത്സയിലാണ്. 667 പേര്‍ രോഗം ബാധിച്ചു മരണപ്പെട്ടു.

Main Topic : No extension of lockdown in Bengaluru says BBMP Commissioner Manjunatha Prasad


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.