Follow the News Bengaluru channel on WhatsApp

കൽബുർഗിയിലെ കോവിഡ് ആശുപത്രിയിൽ കറങ്ങി നടന്ന് പന്നിക്കൂട്ടം; ദൃശ്യങ്ങൾ വൈറലായതോടെ നടപടി

ബെംഗളൂരു : വടക്കൻ കർണാടകയിലെ കൽബുർഗിയിലെ കോവിഡ് ആശുപത്രിയിൽ പന്നി കൂട്ടങ്ങൾ കറങ്ങി നടക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒരു കൂട്ടം പന്നികൾ ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഇതൊരു പതിവു കാഴ്ചയെന്ന രീതിയിൽ ഇതിനെയൊന്നും ഗൗനിക്കാതെ ജോലിയിൽ മുഴുകിയിരിക്കുന്ന ജീവനക്കാരേയും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ വൈറലായതോടെ കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി. ശരത് ആശുപത്രിയിലെത്തി പന്നികളെ അഴിച്ചുവിട്ടതിന് ഉടമക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി.

പന്നികളുടെ ഉടമക്കൊപ്പം ആശുപത്രി അധികൃതർക്ക് എതിരേയും നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി ബി ശ്രീരാമുലു നിർദ്ദേശം നൽകിയതായി ട്വീറ്റ് ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

അതേ സമയം സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തെത്തി. കോൺഗ്രസ്സിൻ്റെ ദേശീയ സോഷ്യൽ മീഡിയ കോർഡിനേറ്റർ ലാവണ്യ ബള്ളാൾ ശ്രീരാമുലുവിന് കീഴിൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ പന്നിക്കൂട്ടം മേഞ്ഞ പോലെയായി എന്നു പരിഹസിച്ചു.

സംഭവത്തിൽ പ്രാദേശിക എംഎൽഎ പ്രിയങ്ക് ഖാർഗെയും രംഗത്തെത്തി. രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലമാണ് കൽ ബുർഗി. ഇതിൽ നിന്ന് എന്താണ് നാം പഠിച്ചത്? എന്താണ് പഠിക്കേണ്ടത്. ബിജെപി സർക്കാർ ഇപ്പോഴും ലാഭമുണ്ടാക്കാനുള്ള തത്രപാടിലാണ്. പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു.

ദൃശ്യങ്ങള്‍ കാണാം:

 

Main Topic : Pigs roam free in COVID-19 hospital in Kalaburagi.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.