Follow the News Bengaluru channel on WhatsApp

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് ബെംഗളുരുവില്‍ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു : കര്‍ണാടകയിലെ ആദ്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനത്തിന് തയ്യാറാകുന്നു. കോവിഡ് രോഗികള്‍ക്ക് ചികിത്സക്ക് വേണ്ടിയുള്ള പ്ലാസ്മ, അസുഖം ഭേദമായ കോവിഡ് രോഗികളില്‍ നിന്നും ശേഖരിച്ച് സൂക്ഷിക്കുകയാണ് പ്ലാസ്മ ബാങ്കുകള്‍ ചെയ്യുന്നത്. സായ് കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ബെംഗളൂരുവിലെ പ്രധാന കോവിഡ് നിയുക്ത ആശുപത്രിയായ വിക്ടോറിയയിലാണ് പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നത്.ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ചികിത്സക്കായി പ്ലാസ്മ നല്‍കുന്നവര്‍ക്കായി 5000 രൂപ ഇന്‍സന്റ്റീവായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്ലാസ്മ നല്‍കാന്‍ ആഗ്രഹിക്കുന്ന കോവിഡില്‍ നിന്നും രോഗമുക്തി നേടിയവര്‍ 08047190606 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് എട്ടോളം രോഗികളില്‍ പ്ലാസ്മ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Main Topic : Karnataka gets its first plasma bank on Tuesday


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.