Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലടക്കം കര്‍ണാടകയില്‍ ഇനി ലോക് ഡൗണ്‍ ഇല്ല; മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു : ബെംഗളൂരുവില്‍ ബുധനാഴ്ച്ച രാവിലെ അഞ്ച് മണിക്ക് അവസാനിക്കുന്ന ലോക് ഡൗണിന് തുടര്‍ച്ച ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഇന്ന് വൈകിട്ട് 5 മണി മുതല്‍  5.20 വരെ  ഫെസ്ബുക്ക്, യൂട്യൂബ് എന്നീ  സാമൂഹ്യ മാധ്യമങ്ങളിലൂടെ കര്‍ണാടകയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കോവിഡ് പ്രതിരോധത്തിന് പരിഹാരമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. നിലവിലെ ലോക് ഡൗണ്‍ തീരുന്ന പക്ഷം കര്‍ണാടകയിലെവിടെയും ലോക് ഡൗണ്‍ പരിഗണിക്കുന്നതല്ല. രോഗവ്യാപനമുള്ള സ്ഥലങ്ങള്‍ നിയന്ത്രിത മേഖലകള്‍ ആക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യും.

സാമൂഹ്യ അകലവും മാസ്‌കു ധരിക്കലും തുടരുകവഴി നമ്മുക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും. കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നമുക്ക് കോവിഡിനെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അണ്‍ലോക്ക് 1 മായി ബന്ധപ്പെട്ട് കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് ജനങ്ങള്‍ തിരിച്ചുവരാന്‍  തുടങ്ങിയതോടെയാണ് രോഗം വ്യാപിക്കാന്‍ തുടങ്ങിയത്.സാമൂഹ്യ അകലവും മാസ്‌കു ധരിക്കലും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

രോഗവ്യാപനം തടഞ്ഞു നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിങ്ങനെ രോഗികളെ ചികിത്സിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു വരുന്നുണ്ട്. പ്രതിപക്ഷ നേതാവ് സിദ്ദാ രാമയ്യയുടെ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സഹകരണം കൂടി അഭ്യര്‍ത്ഥിച്ചു. കോവിഡ് കാലം ആവശ്യപ്പെടുന്നതും സഹകരണമാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നമ്മുക്ക് കോവിഡിനെ പ്രതിരോധിക്കാനാവു.മുഖമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഇലക്ടോണിക്ക് മാധ്യമങ്ങള്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി സൂചിപ്പിച്ചു. കോവിഡ്‌ വ്യാപനം ചെറുക്കാന്‍ ബെംഗളൂരു നഗരത്തിലെ എട്ടു സോണുകളില്‍ ഓരോ സോണുകളിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ജീവന്‍ പണയം വെച്ച് പോലും കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാട്ടത്തിലാണ്. ഇവര്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ നല്‍കേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.

Main Topic :No further lockdown in Karnataka, CM Yediyurappa says


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.