കോവിഡിനെതിരെ ഓക്സ്ഫഡ് വാക്സിൻ; രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങള്‍ വിജയം

ലണ്ടൻ: കോവിഡ് മഹാമാരിക്കു മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ പ്രതീക്ഷക്കു വക നൽകി ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ. പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്ര സെനേക്കയുമായി ചേർന്ന് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ വിജയം കണ്ടതായി ശാസ്ത്രജ്ഞർ. 18 മുതൽ 55 വരെ പ്രായമുള്ള 1222 പേരിലാണ് വാക്സിൻ്റെ പരീക്ഷണങ്ങൾ നടത്തിയത്. വാക്സിൻ ഇവരിൽ ശക്തവും സുരക്ഷിതവുമായ രോഗ പ്രതിരോധം തീർത്തതായി ദി ലാൻസ്ലെറ്റ് മാസികയിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ – മെയ് മാസങ്ങളിലാണ് ആദ്യ ഘട്ട പരീക്ഷണങ്ങൾ നടത്തിയത്.
വാക്‌സിൻ കുത്തിവച്ച് 56 ദിവസത്തിനുള്ളിൽ പ്രതിവസ്‌തുക്കളും ടി കോശങ്ങളും ഉൽപ്പാദിപ്പിച്ചതായാണ് കണ്ടെത്തിയത്. ടി കോശങ്ങൾ വൈറസിൽ നിന്നും വർഷങ്ങളോളം സംരക്ഷണം തരും. ഇത്തരത്തിൽ രണ്ടു തവണ വാക്‌സിനെടുത്ത 10 പേരിൽ നല്ല ഫലമാണുണ്ടായത്. വാക്‌സിൻ പദ്ധതിയുടെ ആകെ ചെലവ് 8.4 കോടി പൗണ്ടാണ് (800 കോടിയോളം രൂപ). ഓക്‌സ്‌ഫഡ് സർവകലാശാലയുടെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിലാണ് നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണം പതിനായിരത്തിലേറെ പേരിലാണു നടത്തുക. അതും വിജയിച്ചാലേ അംഗീകാരം ലഭിക്കൂ. രണ്ടാം ഘട്ട പരീക്ഷണത്തിന്റെ വിവരം പുറത്തു വന്നതോടെ ഒരു കോടി ഡോസുകളാണ് ബ്രിട്ടൻ ഓര്‍ഡര്‍ ചെയ്തത്. വാക്സിൻ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾ ഇല്ലെന്നുമാണ് പരീക്ഷണ ഫല റിപോർട്ടിൽ പറയുന്നത്. വാക്സിനേഷൻ സ്വീകരിച്ച 98 ശതമാനം പേരിലും 28 ദിവസത്തിനകം വൈറസിനെതിരെ ആൻ്റി ബോഡി ഉണ്ടായി.
അതേ സമയം കോവിഡിനുള്ള പ്രതിരോധ വാക്സിനുകളിൽ മനുഷ്യരിൽ പരീക്ഷണം പുരോഗമിക്കുന്ന 23 എണ്ണത്തിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നാണ്. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിനും അഹമ്മദാബാദ് സൈഡസ് കാഡിലയുടെ സൈക്കോവ് ഡി യുമാണ് ഇതിൽ ഉൾപ്പെട്ടത്. ഇവയുടെ പരീക്ഷണം ഇന്നലെ ഡെൽഹി എയിംസിൽ ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.