സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഉറപ്പ് വരുത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് റഫര്‍ ചെയ്യുന്ന അമ്പത് ശതമാനം കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഏഴു സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. ഉമ മഹാദേവൻ, സുനിൽ അഗർവാൾ, മുഹമ്മദ് മുഹ്സിൻ, ഹരിശേഖരൻ, ഏക് രൂപ് കൗർ, അലി കാന, എസ്. മൂർത്തി, മഹേശ്വർ റാവു, കെ ടി ബാലകൃഷ്ണ, കപിൽ മോഹൻ, രാമചന്ദ്രറാവു, ഹർഷ് ഗുപ്ത, ഡി. രൂപ, ഗൗരവ് ഗുപ്ത, അലോക് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഏഴംഗ സംഘം രൂപീകരിച്ചിരിക്കുന്നത്.
കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സേവേജ് ബോര്‍ഡ്, ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) എന്നിവര്‍ക്കു പുറമേ സുവര്‍ണ്ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിലെ ഒരു അംഗവും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കര്‍ അറിയിച്ചു. സംസ്ഥാനത്തെ 31 സ്വകാര്യ ആശുപത്രികളിലാണ് സംഘം നിരീക്ഷണം നടത്തുന്നത്.
രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി രോഗനിയമം എന്നിവ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കാന്‍ ധാരണയായിരുന്നു.എന്നാല്‍ ചില ആശുപത്രികള്‍ ഈ ധാരണ ലംഘിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോവിഡ് രോഗികകളുടെ പ്രവേശനം, ഡിസ്ചാര്‍ജ് എന്നിവ ബിബിഎംപിയുടെ, എസ്എഎസ്ടി എന്നിവയുടെ വെബ് പോര്‍ട്ടല്‍ വഴി ആയിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ വെച്ചത്. കൂടാതെ സര്‍ക്കാര്‍ ക്വാട്ടയില്‍ മാറ്റി വെച്ച കിടക്കകളുടെ ലഭ്യതാ വിവരങ്ങളും ആശുപത്രി റിസപ്ഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.