Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 9815 ആയി

ബെംഗളൂരു : നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 9815 ആയി. ഒറ്റ ദിവസം കൊണ്ട് 1417 സ്ഥലങ്ങളാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വരെ 8398 മേഖലകളായിരുന്നു ഉണ്ടായിരുന്നത്. സൗത്ത് സോണിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് മേഖലകള്‍ ഉള്ളത്. അതു കഴിഞ്ഞാല്‍ ഈസ്റ്റ്  സോണ്‍ ആണ്. ഏറ്റവും കുറവ് കണ്ടെയിന്‍മെന്റ് മേഖലകള്‍ ഉള്ളത് ദാസറഹള്ളി സോണിലാണ്.

ബിബിഎംപിയുടെ 198 വാര്‍ഡുകളില്‍ 160 എണ്ണത്തിലും അമ്പതിലേറെ കോവിഡ് കേസുകളുണ്ട്.
മഡിവാള, ജക്ക സാന്ദ്ര, എച്ച്എസ്ആര്‍ ലേഔട്ട്, അത്തിഗുപ്പെ, പദ്മനാഭ നഗര്‍, ജയനഗര്‍, ബസവനഗുഡി എന്നി വാര്‍ഡുകള്‍ ഉള്‍പ്പെട്ട സൗത്ത് സോണിലെ 43 വാര്‍ഡുകളിലും,  മല്ലേശ്വരം, രാജാജിനഗര്‍, ബാപുജി നഗര്‍, ചാമരാജ് പേട്ട് എന്നിവ അടക്കമുള്ള വെസ്റ്റ് സോണില്‍പ്പെട്ട 38 വാര്‍ഡുകളിലും
ഈസ്റ്റ് സോണില്‍ വസന്ത നഗര്‍, ശിവാജി നഗര്‍, സഞ്ജയ നഗര്‍, ജീവന്‍ ഭീമാനഗര്‍ എന്നീ വാര്‍ഡുകള്‍ അടക്കം 30 വാര്‍ഡുകളിലും, ഉത്തരഹള്ളി, ഹൊങ്ങസാന്ദ്ര, സിങ്ങ സാന്ദ്ര, ബേഗൂര്‍ എന്നിവ ഉള്‍പ്പെട്ട ബൊമ്മനഹള്ളി സോണിലെ 16 വാര്‍ഡുകളിലും ഹൊറമാവു, രാമമൂര്‍ത്തി നഗര്‍, മാര്‍ത്തഹള്ളി എന്നിവ ഉള്‍പ്പെടുന്ന മഹാദേവപുര സോണില്‍ 13 വാര്‍ഡുകളിലും, ജെ പി പാര്‍ക്ക്, കെങ്കേരി, ലഗ്ഗേരി, കൊട്ടിഗെപാളയ എന്നിവിടങ്ങള്‍ അടക്കമുള്ള ആര്‍ ആര്‍ സോണിലെ 10 വാര്‍ഡുകളിലും , ജക്കൂര്‍, തനി സാന്ദ്ര, വിദ്യാരണ്യപുര അടക്കം യലഹങ്ക സോണില്‍ 8 വാര്‍ഡുകളിലും
ഷെട്ടി ഹള്ളി, ബാഗല്‍ കുണ്ടെ എന്നീ ദാസറഹള്ളി സോണിലെ 2 വാര്‍ഡുകളിലും 50 ല്‍ കൂടുതല്‍ കോവിഡ് കേസാണ് ഉള്ളത്.

ബെംഗളൂരുവിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 34943 പേർക്കാണ്. ഇതിൽ 7476 പേർക്ക് അസുഖം ഭേദമായി. 721 പേരാണ് മരിച്ചത്. ചികിത്സയിൽ ഉള്ളത് 26746 പേർ.കോവിഡ് കേസുകൾ സ്ഥിരീകരിക്കപ്പെട്ട പ്രദേശം, സ്ട്രീറ്റുകൾ, അപ്പാർട്ട് മെൻ്റുകൾ എന്നിങ്ങനെ നഗരത്തിൽ ഇതുവരെ 11638 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ രോഗികൾ രോഗമുക്തി നേടുന്നതിനനുസരിച്ച അതിൽ 1823 സോണുകൾ ഒഴിവാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.