Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികളുടെ ആത്മഹത്യ; കെ സി ജനറല്‍ ആശുപത്രിയില്‍ ദുപ്പട്ടക്ക് നിരോധനം

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു സ്ത്രീകള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ദുപ്പട്ട(ഷാള്‍ അഥവാ നീളന്‍ തുണി)യ്ക്ക് നിരോധനമേര്‍പ്പെടുത്തി കെ സി ജനറല്‍ ആശുപത്രി.

അടുത്തിടെ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത രണ്ട് സ്ത്രീകളും സാരിയിയിലാണ് ആത്മഹത്യ ചെയ്തത്. ഇതോടെയാണ് ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ഡ്രസ് കോഡ് മാറ്റാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. കെ.സി ജനറല്‍ ആശുപത്രി സൂപ്രണ്ട് വെങ്കിടേശയ്യ പറഞ്ഞു. പുതിയ ഡ്രസ്സ് കോഡ് പ്രകാരം ഇനി മുതല്‍ രോഗികള്‍ക്ക് ഓപ്പറേഷന്‍ തീയറ്ററില്‍ രോഗികള്‍ ധരിക്കാറുള്ള വസ്ത്രങ്ങളായിരിക്കും ഇനി നല്‍കുക.
കെസി ആശുപത്രിയില്‍ ആത്മഹത്യ രണ്ട് സ്ത്രീകളും ശുചിമുറിയില്‍ സാരിയായിരുന്നു ജീവന് ഒടുക്കാന്‍ തിരഞ്ഞടുത്തത്.  ശുചി മുറിയില്‍ പോകുന്ന രോഗികള്‍ തിരിച്ചുവരുന്നതടക്കം നിരീക്ഷിക്കാന്‍ തൊട്ടടുത്ത  രോഗികളോട് അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെ. രാത്രി ഇടക്കിടെ ഉറക്കമുണരുന്നവരെ ഉറക്കാനായി ചെറിയ തോതില്‍ സെഡഷന്‍ നല്‍കാനും ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

രോഗികളില്‍ ആനന്ദവും ആഹ്‌ളാദവും സൃഷ്ടിക്കാന്‍ വിധത്തില്‍ ടെലിവിഷന്‍, മെഡിറ്റേഷന്‍, സിനിമ മറ്റ് വിനോദ പരിപാടികള്‍ എന്നിവയും വാര്‍ഡില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെലിവിഷനില്‍ വാര്‍ത്തക്ക് പുറമേ മികച്ച ഭക്ഷണ രീതികള്‍, വ്യായാമം എന്നിവ ഉള്‍കൊള്ളുന്ന പരിപാടികളും രോഗികള്‍ക്കായി ഏര്‍പ്പെടുത്താറുണ്ട്. രണ്ടു പേര്‍ ആത്മഹത്യ ചെയ്തതോടെ കെ സി ജനറല്‍ ആശുപത്രിയില്‍  രോഗികള്‍ക്കുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Main Topic :Bengaluru Hospital Bans Woman COVID-19 Patients From Wearing Dupatta or Long Scarf

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.