ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 10000 കടന്നു

ബെംഗളൂരു : കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തിലും വര്‍ധനവ്. വ്യാഴാഴ്ച വരെ ഏര്‍പ്പെടുത്തിയ നഗരത്തിലെ കണ്ടെയിന്‍മെന്റ് മേഖലകള്‍ 10232 ആണ്.

ബുധനാഴ്ച വരെ 9815 സോണുകളായിരുന്നു ഉണ്ടായിരുന്നത്. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ രോഗി താമസിക്കുന്ന ഭാഗവും മുകളിലേയും താഴത്തേയും ഓരോ നിലകളാണ് കണ്ടെയിന്‍മെന്റ് സോണാക്കി നിശ്ചയിക്കുന്നത്. 21 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പുതിയ കേസുകള്‍ ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. കോവിഡ് പൊസിറ്റീവ് കേസുകള്‍ തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ചില മേഖലകള്‍ ഇപ്പോഴും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുകയാണ്. നഗരത്തില്‍ ഇതുവരെ ഏര്‍പ്പെടുത്തിയ സോണുകളുടെ എണ്ണം 12854 ആയിരുന്നു. രോഗികളുടെ എണ്ണത്തിലുള്ള മാറ്റത്തിനനുസരിച്ച് ഇതില്‍ 2622 ഒഴിവാക്കി.

സൗത്ത് സോണിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ളത്. ഈസ്റ്റ് സോണാണ് രണ്ടാമത്. ഏറ്റവും കുറവു കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ളത് ദാസറഹള്ളി സോണിലാണ്.

ബെംഗളൂരുവില്‍ ഇന്നലെ 48 പേരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 783 ആയി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ പകുതിയോളം പേര്‍ ബെംഗളൂരുവിലാണ്.

ബെംഗളൂരുവിലടക്കം പ്രതിദിന പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍  തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരമാവധി പരിശോധന നടത്തി, രോഗികളെ കണ്ടെത്തി വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബെംഗളൂരുവില്‍  ശരാശരി 10000 പരിശോധനകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇത് 20000 മായി ഉയര്‍ത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. നിലവില്‍ നഗരത്തില്‍ 140 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക്കുകളിലും 16 സ്വകാര്യ ലാബുകളിലും 15 മൊബൈല്‍ ക്ലിനിക്കുകളിലുമാണ് പരിശോധനക്കായി സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്. ബെംഗളൂരുവിൽ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 243673 ആണ്.

ബെംഗളൂരുവില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 39200 പേര്‍ക്കാണ്. ഇതില്‍ 9326 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോള്‍ ചികിത്സയിലുള്ളത് 29090 രോഗികളാണ്. ഇതില്‍ 361 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Main Topic : Covid upadtes, BBMP, Bengaluru, Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.