Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഇന്ന് കോവിഡ് രോഗമുക്തർ മുന്നിൽ: 968 പേർക്ക് നെഗറ്റീവ്, 885 പേർക്ക് പുതുതായി രോഗം

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് പുതുതായി 885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് സ്ഥിരീകരിച്ചവരിലും കൂടുതൽ പേർ രോഗമുക്തരായി എന്നതാണ് ഇന്നത്തെ പ്രത്യേകത. 968 പേരാണ് രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍(46), കാസര്‍കോട് സ്വദേശിനി ഹയറുന്നീസ(48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍(68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവർ

  • തിരുവനന്തപുരം 167
  • കൊല്ലം 133
  • കാസറഗോഡ് 106
  • കോഴിക്കോട് 82
  • എറണാകുളം 69
  • തൃശ്ശൂർ 33
  • മലപ്പുറം 58
  • പാലക്കാട് 58
  • കോട്ടയം 50
  • ആലപ്പുഴ 44
  • ഇടുക്കി 29
  • പത്തനംതിട്ട 23
  • കണ്ണൂർ 18
  • വയനാട് 15

രോഗമുക്തി നേടിയവർ

  • പത്തനംതിട്ട 81
  • ആലപ്പുഴ 49
  • കോട്ടയം 74
  • ഇടുക്കി 96
  • എറണാകുളം 151
  • തൃശ്ശൂർ 12
  • മലപ്പുറം 24
  • കോഴിക്കോട് 66
  • വയനാട് 21
  • കണ്ണൂർ 108
  • കാസറഗോഡ് 68

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. നിലവില്‍ ചികിത്സയിലുള്ളത് 9371 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ഇന്ന് 1,346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9,185 സാമ്പിളുരളുട ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1,09,635 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി.സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453 ആണ്.

Main Topic : Covid  updates, Kerala, CM Press Meet Kerala


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.