Follow the News Bengaluru channel on WhatsApp

സ്പാനിഷ് ഫ്ലൂ കാലത്ത് ബെംഗളൂരുവില്‍ ജീവിച്ച ആൾ കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു : ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിലൊന്നായ സ്പാനിഷ് ഫ്ലൂ (സ്പാനിഷ് പനി) കാലത്ത് ബെംഗളൂരുവില്‍  ജീവിച്ച ആൾ കോവിഡ് ബാധിച്ച് മരിച്ചു. 105 വയസ്സുള്ള വയോധികനാണ് കോവിഡ് ബാധയെ തുടർന്ന് ഇന്നലെ ബെംഗളൂരുവിൽ മരണപ്പെട്ടത്. കേന്ദ്ര സർക്കാറിൽ അക്കൗണ്ടൻ്റായി 1973 ൽ സർവീസിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിൻ്റെ ബാല്യം ബെംഗളൂരുവിലടക്കം സ്പാനിഷ് ഫ്ലൂ താണ്ഡവമാടിയ 1918 കളിലായിരുന്നു.

രോഗം സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ ഇദ്ദേഹത്തിൻ്റെ നില ഭദ്രമായിരുന്നുവെങ്കിലും വെള്ളിയാഴ്ചയോടെ സ്ഥിതി മാറുകയായിരുന്നു. ഇദ്ദേഹത്തിനെ കൂടാതെ 90 വയസുള്ള ഭാര്യക്കും അറുപതു വയസ്സിനടുത്തുള്ള രണ്ടു മക്കൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ ബെംഗളൂരുവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിൻ്റെ ചികിത്സക്ക് നേതൃത്വം നൽകിയ പ്രിസ്റ്റെയിൻ ഹോസ്പിറ്റൽ ആൻ്റ് റിസേർച്ച് കെയറിലെ ഡോ. എച്ച് എം പ്രസന്ന പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രക്ത സമർദ്ദം കുറഞ്ഞതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. റെംഡെസിവർ അടക്കമുള്ള മരുന്നുകൾ ഇദ്ദേഹത്തിന് നൽകിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിനെ പരിചരിക്കാനായി കെയർ ടേക്കറെ കുടുംബം നിയമിച്ചിരുന്നു. അദ്ദേഹത്തിനും രോഗം ബാധിച്ചിട്ടുണ്ട്.

1918 ജൂണോടെ ബെംഗളൂരുവിൽ പടർന്ന് നീങ്ങിയ സ്പാനിഷ് പനി ബെംഗളൂരുവിൽ 40000 പേരുടെ ജീവനുകളാണ് അപഹരിച്ചത്. മൈസൂരുവിൽ രണ്ട് ലക്ഷത്തോളം പേരാണ് പനി ബാധിച്ച് മരിച്ചത്.

സ്പാനിഷ് ഫ്ലൂ കാലത്തെ ബെംഗളൂരുവിനെ കുറിച്ച് മീരാ അയ്യർ എഴുതിയ ലേഖനം ഇവിടെ വായിക്കാം :

സ്പാനിഷ് ഫ്ലൂ കാലത്തെ ബെംഗളുരുവിനെ കുറിച്ച്

 

Main Topic  Lived through Spanish flu, man dies of Covid at 105 in Bengaluru.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.