Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 11780 ആയി

ബെംഗളൂരു: നഗരത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 11780 ആയി. ജൂലൈ 24 ന് 10978 കണ്ടെയിന്‍മെന്റ് സോണുകളാണ് ഉണ്ടായിരുന്നത്.  സൗത്ത് സോണിലാണ് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ നിലവിലുള്ളത്. 3935 സോണുകളാണ് ഇവിടെയുള്ളത്. ഈസ്റ്റ് സോണില്‍ 2537 ഉം, ബൊമ്മനഹള്ളി സോണില്‍ 1548 ഉം, ആര്‍ ആര്‍ നഗര സോണില്‍ 944 ഉം, മഹാദേവപുര സോണില്‍ 937 ഉം, യലഹങ്ക സോണില്‍ 441 ഉം, ദാസറഹള്ളി സോണില്‍ 318 ഉം, കണ്ടെയിന്‍മെന്റ് സോണുകളാണ് ഉള്ളത്.

നഗരത്തിലെ 198 വാര്‍ഡുകളില്‍ 160 എണ്ണത്തിലും അമ്പതില്‍ കൂടുതല്‍ രോഗികള്‍ ഉണ്ട്. ബെംഗളൂരുവില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 43503 പേര്‍ക്കാണ്. ഇതില്‍ 10758 പേര്‍ക്ക് രോഗം ഭേദമായി. 31882 പേരാണ് ചികിത്സയില്‍ ഉള്ളത്. 863 പേര്‍ മരണപ്പെട്ടു. നഗരത്തില്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 264888 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.