ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 12459 ആയി

ബെംഗളൂരു : നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 12459 ആയി. ജൂലൈ 25 ന് 11780 കണ്ടെയിന്‍മെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. 679 സോണുകളാണ് കഴിഞ്ഞ ദിവസം പുതുതായി ഏര്‍പ്പെടുത്തിയത്. ഇതുവരെ 15411 കണ്ടെയിന്‍മെന്റ് സോണുകളായിരുന്നു നഗരത്തില്‍ ഉണ്ടായിരുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഇതില്‍ 2952 എണ്ണം ഒഴിവാക്കി.
ബിബിഎംപിയുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ളത്. 3935 മേഖലകളാണ് ഇവിടെ കണ്ടെയിന്‍മെന്റൊയി പ്രഖ്യാപിച്ചത്. ഈസ്റ്റ് 2537 വെസ്റ്റ് 1770, ബൊമ്മനഹള്ളി 1548, ആര്‍ ആര്‍ നഗര 977,മഹാദേവപുര 937, യലഹങ്ക 437, ദാസറഹള്ളി 318 എന്നിങ്ങനെയാണ് മറ്റു സോണുകളിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ കണക്ക്. ബിബിഎംപിയുടെ 198 വാര്‍ഡുകളില്‍ 191- ലും അമ്പതില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ട്.
ബെംഗളൂരുവില്‍ ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 1950 പേര്‍ക്കാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 45453 ആയി. 11405 പേര്‍ക്ക് രോഗം ഭേദമായി. 33156 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 892 പേര്‍ മരണപ്പെട്ടു. 273651 പേരെയാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.