Follow the News Bengaluru channel on WhatsApp

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങായി ബെംഗളൂരു സര്‍ജാപുര മലയാളി സമാജം

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍/ ടെലിവിഷന്‍ മാര്‍ഗേനയുള്ള പഠനത്തിന് സൗകര്യമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ബെംഗളൂരു സര്‍ജാപുര മലയാളി സമാജം.

ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി 28 ടെലിവിഷന്‍ സെറ്റുകളാണ് വിതരണം ചെയ്തത്. ഇടുക്കി ജില്ലയിലെ കട്ടപ്പന കല്ലാര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേരികുളം പൂക്കുളം ഗവ: സ്‌കൂള്‍, പട്ടം കോളനി ചോറ്റുപാറ ഗവ: സ്‌കൂള്‍, നെടുങ്കണ്ടം പഞ്ചായത് യു പി സ്‌കൂള്‍, ആലപ്പുഴ ജില്ലയില്‍ കൊല്ലകടവ് ഗവ: സ്‌കൂള്‍, ചെറിയനാട് വിജശ്രീ സ്‌കൂള്‍, വെണ്‍മണി ഗവ: സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പഠന സൗകര്യാര്‍ത്ഥം സഹായം നല്‍കിയത്. ഇടുക്കി ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: സിറിയക് തോമസ് , ആലപ്പുഴ കൊല്ലകടവ് കള്‍ച്ചറല്‍ സൊസൈറ്റി ഓഫീസില്‍ വച്ച് നടത്തിയ ചടങ്ങില്‍ പുലിയൂര്‍ ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് വിവേക് ജി എന്നിവര്‍ പങ്കെടുത്തു.

പ്രളയ കാലത്ത് നാല്പത് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലെത്തിച്ച് സമാജത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിലെ മാമ്പ്ര പ്രദേശത്തു നിര്‍ധനരായ ഒരു കുടുംബത്തിന് സമാജത്തിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. വിദ്യഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി പഠനം തുടരാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും സര്‍ജാപുര മലയാളി സമാജം നല്‍കി വരുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.