Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 745 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 745  പേര്‍ക്ക് രോഗം ഭേദമായി.483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ്  കണക്കുകള്‍ വ്യക്തമാക്കിയത്. വിദേശത്തുനിന്നത്തിയ 75 പേർക്കും മറ്റ്  സംസ്ഥാനങ്ങളിൽ നിന്നെത്തിയ 91 പേർക്കുമാണ് രോഗബാധ. ഉറവിടമറിയാത്ത 35 കേസുകളുണ്ട്. കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം 161
  • മലപ്പുറം 86
  • ഇടുക്കി 70
  • കോഴിക്കോട് 68
  • കോട്ടയം 59
  • പാലക്കാട് 41
  • തൃശ്ശൂർ 40
  • കണ്ണൂർ 38
  • കാസർകോട് 38
  • ആലപ്പുഴ 30
  • കൊല്ലം 22
  • പത്തനംതിട്ട 17
  • വയനാട് 17
  • എറണാകുളം 15

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

  •  തിരുവനന്തപുരം 65
  • കൊല്ലം 57
  • പത്തനംതിട്ട 49
  • ആലപ്പുഴ 150
  • കോട്ടയം 13
  • ഇടുക്കി 25
  • എറണാകുളം 69
  • തൃശ്ശൂർ 45
  • പാലക്കാട് 9
  • മലപ്പുറം 88
  • കോഴിക്കോട് 41
  • വയനാട് 49
  • കണ്ണൂർ 32
  • കാസർകോട് 53

കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകള്‍ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9397 പേര്‍ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 114832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 111105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 495 ആണ്.

Updating….

Main Topic : Covid Updates Kerala, CM Pinarayi Vijayan Press meet.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.