സിഗരറ്റ് വ്യാപാരിയെ കൊള്ളയടിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ പിടിയില്‍

ബെംഗളൂരു : സിഗരറ്റ് വ്യാപാരിയെ കൊള്ളയടിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ പിടിയില്‍ ബെംഗളൂരു ലിംഗരാജപുരത്തെ സിഗരറ്റ് വ്യാപാരി രാകേഷ് പൊകര്‍ണയെ ഇക്കഴിഞ്ഞ ജൂണ്‍ 11ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഭാരതി നഗര്‍ സ്വദേശി മുഹമ്മദ് ഇസ്ഹാഖ്(25), ഇയാളുടെ കൂട്ടാളികളും താനിസാന്ദ്രക്കടുത്തുള്ള ആര്‍.കെ. ഹെഗ്‌ഡെ നഗര്‍ സ്വദേശികളുമായ മുഹമ്മദ് പര്‍വേസ് (19), മുഹമ്മദ് അദ്‌നാന്‍ (19),അഫ്‌നാന്‍ പാഷ(19) എന്നിവരെയുമാണ് പുലികേശി നഗര്‍ പൊലീസ് ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം തന്‍റെ ചില്ലറ വ്യാപാരികളില്‍ നിന്നും പിരിച്ചെടുത്ത തുകയുമായി വൈകീട്ടോടെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്ന രാകേഷിനെ ഇസ്ഹാഖും സംഘവും ബൈക്കില്‍ പിന്തുടര്‍ന്ന് ലിംഗരാജപുരത്ത് വെച്ച് തടഞ്ഞ് നിര്‍ത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. ചെറുത്ത് നില്‍ക്കാന്‍ രാകേഷും അദ്ദേഹത്തിന്റെ ഡ്രൈവറും ശ്രമിച്ചു നോക്കിയെങ്കിലും സാധിച്ചില്ല. തട്ടിയെടുത്ത പണം ഇസ്ഹാഖും സംഘവും വീതിച്ചെടുത്തു. തന്‍റെ വിഹിതത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ ചിലവഴിച്ച ഇസ്ഹാഖ് ബാക്കി പണം കോലാറിലുള്ള അയാളുടെ സഹോദരിയുടെ വീട്ടിലെ കാറിന്‍റെ ടയറില്‍ ഒളിപ്പിച്ചു വച്ചു. മറ്റ് മൂന്ന് പേരും തങ്ങളുടെ വിഹിതം അവരവരുടെ സുഹൃത്തുക്കളുടെ വീട്ടിലാണ് ഒളിപ്പിച്ചു വെച്ചത്.
സിസിടിവി ദൃശ്യങ്ങളുടേയും, ഒളിവില്‍ കഴിഞ്ഞ ഇസ്ഹാഖിനെ കുറിച്ചുള്ള വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പുലികേശി നഗര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 31.86 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.
Main Topic : Four held for robbing trader of Rs 45 lakh in Bengaluru
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
