Follow the News Bengaluru channel on WhatsApp

47 ചൈനീസ് ആപ്പുകള്‍ കൂടി വിലക്കി; പബ് ജിക്കും ഉടന്‍ പൂട്ടു വീണേക്കും 

ന്യൂഡെല്‍ഹി : 47 ചൈനീസ് ആപ്പുകള്‍ കൂടി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
നേരത്തെ വിലക്കിയ 59 ആപ്പുകളുടെ പുതിയ പകര്‍പ്പുകളെയാണ് നിരോധിച്ചത്. ടിക് ടോക്ക് ലൈറ്റ്, ഹലോ ലൈറ്റ്, ഷെയര്‍ഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, വിഎഫ്‌ഐ ലൈറ്റ് എന്നിവ വിലക്കിയവയില്‍ ഉള്‍പ്പെടുന്നു.

ജനപ്രിയ ഓണ്‍ലൈണ്‍ ഗെയിം പബ് ജി അടക്കം 250 ഓളം ആപ്പും ഗെയിമുകളും കേന്ദ്രം ഉടന്‍ വിലക്കിയേക്കുമെന്നും സൂചനയുണ്ട്. ദേശീയ സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണിത്. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂ ഹോള്‍ വികസിപ്പിച്ചെടുത്ത പബ് ജിയില്‍ ചൈനയിലെ ബഹുരാഷ്ട്ര കുത്തക കമ്പനിയായ ടെന്‍ സെന്റ് ഹോള്‍ഡിംഗിന് ഓഹരി മുന്‍തൂക്കമുണ്ട്. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് പബ് ജി വിലക്കണമെന്ന സുരക്ഷാ ഏജന്‍സികളുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചനകള്‍.

Main Topic : India bans 47 Chinese apps; over 250 more under scanner for user privacy violation


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.