Follow the News Bengaluru channel on WhatsApp

കാണാതായ വീട്ടമ്മ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍

ബെംഗളൂരു: കാണാതായ വീട്ടമ്മയെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്ക ന്യൂ ടൗണ്‍ എസ്.എം.ഐ.ജി. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഗൗരി നാഗരാജിനെയാണ്  (49) അതേ അപ്പാര്‍ട്ട്‌മെന്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവരെ  കാണാതായിരുന്നു. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

അപ്പാര്‍ട്ട്‌മെന്റിലെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കുടിവെള്ള ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഗൗരിയുടെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയത്. ഗൗരിയെ വെള്ളിയാഴ്ച മുതല്‍ കാണാതായ വിവരം ഭര്‍ത്താവ് നാഗരാജ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗൗരി, പലര്‍ക്കും വീട് നിര്‍മ്മാണാവശ്യാര്‍ത്ഥം നഗരത്തില്‍ പ്ലോട്ടുകള്‍ വാഗ്ദാനം ചെയ്യുകയും അവരില്‍ നിന്നും പണം വാങ്ങി നഗരത്തിലെ ഒരു സ്വകാര്യ ഡെവലപ്പേഴ്‌സില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. വാഗ്ദാനം ചെയ്തപോലെ ഡെവലപ്പേഴ്‌സ് പണം നല്‍കിയവര്‍ക്ക് ഭവനനിര്‍മാണ പ്ലോട്ടുകള്‍ നല്‍കുകയോ, വാങ്ങിയ പണം തിരിച്ചേല്‍പ്പിക്കുകയോ ചെയ്തില്ല. ഇതില്‍ മനം നൊന്താണ് ഗൗരി ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിലെ സൂചന പ്രകാരം സ്വകാര്യ ഡെവലപ്പേഴ്‌സിലെ ഭാര്‍ഗ്ഗവ, ഗോപി, ദേവരാജപ്പ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Main Topic: Woman missing since Friday found dead in water tank of her apartment


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.