Follow the News Bengaluru channel on WhatsApp

ബാങ്ക് ലോണിനായി വ്യാജരേഖ ചമച്ചു: ഡോക്ടര്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍

ബെംഗളൂരു : ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച രണ്ടു പേര്‍ പോലീസ് പിടിയില്‍. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. ഉടുപി തനകബെട്ടു സ്വദേശിയായ ഡോ. റിനേറ്റ സോണിയ ഡിസൂസ (37) സാലിഗ്രാമ ചിത്രപാഡിയിലെ വിജയ് കോത്താരി (42) എന്നിവരെയാണ് കാപ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 3 ന് മൂഡബെട്ടുവിലെ ബാങ്ക് ഓഫ് ബറോഡയില്‍ കാര്‍ ലോണിനായി അപേക്ഷ നല്‍കിയ റിനേറ്റ ബാങ്കില്‍ സമര്‍പ്പിച്ച രേഖകകളില്‍ താന്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി ജോലി ചെയ്യുന്നതിന്റെ രേഖകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം ജൂലൈ രണ്ടു വരെയുളള പേ സ്ലിപ്പും ഐടി റിട്ടേണ്‍ രേഖകളും സമര്‍പ്പിച്ചിരുന്നു. ബാങ്കില്‍ നിന്നും വെരിഫിക്കേഷന്റെ ഭാഗമായി കസ്തൂര്‍ബ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന വിവരം ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ബാങ്ക് മാനേജര്‍ കാപ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ സഹായിച്ചതിനാണ് വിജയ് കൊഡാരിയെ ഡോ. റിനേറ്റക്കൊപ്പം അറസ്റ്റ് ചെയ്തത്.

Main Topic : Two including doctor arrested for using fake documents to obtain loan


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.