Follow the News Bengaluru channel on WhatsApp

മലയാളം മിഷന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

ബെംഗളൂരു : മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഓണ്‍ലൈന്‍ പ്രവേശനോത്സവം നടത്തി. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമടക്കം എണ്ണൂറില്‍പ്പരമാളുകള്‍ പങ്കെടുത്തു.

ഗൂഗിള്‍ മീറ്റ്, യൂട്യൂബ് ലൈവ് വഴി നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് തിരുവന്തപുരത്തു നിന്ന് നിര്‍വഹിച്ചു.

മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍, ഭാഷാദ്ധ്യാപകന്‍ ഡോ. എംടി. ശശി, മുന്‍ ഡയറ്റ്  പ്രിന്‍സിപ്പളും മലയാളം മിഷന്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗവുമായ എംവി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. മലയാളം മിഷന്‍ കര്‍ണാടകത്തിന്റെ ഭാരവാഹികളും മേഖലാ കണ്‍വീനര്‍മാരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ വിവിധ കാലപരിപാടികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് മലയാളം മിഷന്‍ സാങ്കേതിക ടീം അംഗങ്ങളായ ഹിത വേണുഗോപാലന്‍, ജിസോ ജോസ്, നൂര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി .

ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ നടക്കാന്‍ പോകുന്ന രീതി പ്രതിപാദിക്കുന്ന ഒരു മാതൃകാ ക്ലാസും പരിപാടിയുടെ ഭാഗമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ മൊഡ്യൂളുകളും അദ്ധ്യാപകരുടെ തത്സമയ ഇടപെടലുകളും കൂടിച്ചേര്‍ന്ന് എങ്ങനെ ഭാഷയെ കുട്ടികളിലേക്ക് മനോഹരമായി എത്തിക്കാമെന്ന് ബെംഗളൂരു ഈസ്റ്റ് സോണിലെ പഠനം പാല്‍പായസം പഠനകേന്ദ്രത്തിലെ അധ്യാപികയായ മീര നാരായണന്‍ വിശദീകരിച്ചു.

മലയാളം മിഷന്‍ കര്‍ണാടകം ചാപ്റ്റര്‍ ഭാരവാഹികളായ ബിലു സി നാരായണന്‍, കെ  ദാമോദരന്‍, ടോമി ആലുങ്ങല്‍, ജെയ്‌സണ്‍ ലൂക്കോസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

കൊറോണ രോഗവ്യാപന സാധ്യതകള്‍ പരിഗണിച്ച് 2020 മാര്‍ച്ച് പകുതിയോടെ മുടങ്ങി പോയതാണ് കര്‍ണാടകത്തിലെ മലയാളം മിഷന്റെ ക്ലാസുകള്‍. മലയാളം മിഷന്‍ ഏപ്രില്‍ മുതല്‍ തന്നെ വാട്സാപ്പ് ഗ്രൂപ്പുകളും മറ്റും വിവിധ ഓണ്‍ലൈന്‍ പഠന സങ്കേതങ്ങളിലൂടെ കുട്ടികളെ നിരന്തരമായി പിന്തുടരുകയും പഠന പ്രക്രിയയില്‍ സജീവമായി നില നിര്‍ത്തുകയും ചെയ്തിരുന്നു. ലോക്ക് ഡൌണ്‍ കാലയളവില്‍ കുട്ടികളും രക്ഷിതാക്കളും ക്ലാസ്സുകള്‍ക്ക് മികച്ച പിന്തുണയാണ്  നല്‍കിയതെന്ന് മലയാളം മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Main Topic : Malayalam Mission Karnataka Chapters study classes turning to online e-classes.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.