മുംബൈയില്‍ ആറിലൊരാള്‍ക്ക് കോവിഡ് എന്ന് സിറം സര്‍വേ

മുംബൈ: നീതി ആയോഗ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവര്‍ സംയുക്തമായി മുംബൈ നഗരത്തിലെ മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലായി ഏഴായിരം പേരില്‍ നടത്തിയ സീറോളജീക്കല്‍ സര്‍വ്വേയിലാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് ആറിലൊരാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യത്തെ രണ്ടാഴ്ചകളിലായി നടത്തിയ സീറോളജീക്കല്‍ സര്‍വ്വേയിലാണ് സ്ഥലവാസികളുടെ രക്തപരിശോധന നടത്തി അവരില്‍ രോഗപ്രതിരോധ ശേഷി ഘടകങ്ങള്‍ ( ആന്റി ബോഡിസ്) എത്രയുണ്ടന്ന് കണ്ടെത്തിയത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ആന്റിബോഡികളുടെ അളവ് നേരിയ തോതില്‍ കൂടുതല്‍ ആണ്.
1.2 കോടി ജനസംഖ്യയുള്ള മഹാനഗരത്തിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവരിലാണ് 57 ശതമാനവും കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. 16 ശതമാനം കേസുകള്‍ മറ്റ് താമസ സ്ഥലങ്ങളില്‍ വസിക്കുന്നവരിലുമാണ്. ഇടുങ്ങിയ ചുറ്റുപാടും, കുറേപ്പേര്‍ ഉപയോഗിക്കുന്ന പൊതു ശൗചാലയങ്ങളുമാണ് രോഗം അതിവേഗം ചേരിപ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കാനിടയാക്കുന്നത്. മുംബൈയില്‍ ജനസംഖ്യയില്‍ 65 ശതമാനവും താമസിക്കുന്നത് ചേരിപ്രദേശങ്ങളിലാണ്. 60 ലക്ഷത്തിലധികം പേര്‍ ജില്ലയുടെ നഗരത്തോടനുബന്ധിച്ച പ്രാന്തപ്രദേശങ്ങളിലാണ്. രാജ്യത്തെ മൊത്തം കോവിഡ് പോസിറ്റീവ് കേസുകളുടെ ഏഴ് ശതമാനം മുംബൈയിലാണ്. ഇതിനോടകം ഒരു ലക്ഷത്തിലധികം കേസുകളും, ആറായിരത്തിലധികം മരണവും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Main Topic : Serological survey of nearly 7,000 people in Mumbai has found that one in six or about 16 per cent of residents in the city had contracted the coronavirus
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.