നാട്ടിലേക്ക് മടങ്ങിയ മലയാളി കുടുംബത്തിന്റെ വീട്ടില്‍ മോഷണം

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളി കുടുംബത്തിന്റെ വീട്ടില്‍ മോഷണം. യെലഹങ്ക അയ്യപ്പ ബേക്കറി ഉടമയും കണ്ണൂര്‍ പാനൂര്‍ പൊയിലൂര്‍ സ്വദേശിയുമായ അനീഷിന്റെ ജാക്കൂര്‍ ഗവര്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഇക്കാര്യം വീടിന് മുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇവര്‍ വിവരം അനീഷിനെ അറിയിക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് ബേക്കറി അടച്ചിട്ടതിനാല്‍ ഇക്കഴിഞ്ഞ ജൂലൈ 11 ന് അനീഷും കുടുംബവും നാട്ടിലേക്ക് തിരിച്ചിരുന്നു. തിരിച്ചെത്തി വീടു പരിശോധിച്ചാല്‍ മാത്രമെ നഷ്ടപ്പെട്ടതെന്തൊക്കെയെന്ന് അറിയാന്‍ സാധിക്കൂ. അനീഷിന് വേണ്ടി വീടിന് മുകളില്‍ താമസിക്കുന്നവര്‍ അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് വീട്ടിലെത്തി പരിശോധന നടത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.