Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ഒന്നേകാല്‍ കോടിയുടെ മയക്കുമരുന്ന് വേട്ട; നാല് മലയാളികള്‍ പിടിയില്‍

ബെംഗളൂരു : എൽഎസ് ഡി, എംഡിഎം, എക്സ്റ്റസി എന്നിങ്ങനെ ഒന്നേകാല്‍ കോടി രൂപയുടെ മയക്കുമരുന്നുകളുമായി നാല് മലയാളികള്‍ ബെംഗളൂരുവില്‍ പോലീസ് പിടിയില്‍.
ഷഹദ് മഹമ്മദ്, അജ്മല്‍, അജിന്‍ കെ ജി വര്‍ഗ്ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്.
ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക്ക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവിലെ പബ്ബില്‍ ഡിജെയായ പ്രതികളിലൊരാള്‍ പബ്ബിലെത്തുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും മയക്കുമരുന്നുകള്‍ നല്‍കിയിരുന്നുവെന്നും ഡാര്‍ക് വെബിലൂടെയാണ് മയക്ക് മരുന്നുകള്‍ കൈവശപ്പെടുത്തിയതെന്നും പോലിസ് ജോയിന്റ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ, സിറ്റി പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ തുടങ്ങിയവർ പരിശോധിച്ചു.

സോളദേവനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ഇവരുടെ വിൽപ്പനയെന്ന് പോലിസ് പറഞ്ഞു. തുക ആവശ്യക്കാരിൽ നിന്നും ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം എന്നിവ വഴിയാണ് സ്വീകരിക്കുന്നത്. ബെംഗളൂരു, മുംബൈ, ഗോവ തുടങ്ങിയ നഗരങ്ങളിലെ വിദ്യാർത്ഥികളാണ് മയക്കുമരുന്നിന്‍റെ പ്രധാന ആവശ്യക്കാരെന്നും പോലീസ് പറഞ്ഞു.

Main Topic : Massive drug racket busted in Bengaluru by CCB sleuths, narcotics worth Rs 1.25 cr seized; 4 arrested


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.