ഡോക്ടര്‍ ഓണ്‍ലൈനില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി; യുവതിക്ക് വീട്ടില്‍ സുഖപ്രസവം

ബെംഗളൂരു : ഡോക്ടര്‍ വിഡിയോ കോളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോള്‍ ഗര്‍ഭിണിയായ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. ഹവേരി ജില്ലയിലെ ഹനഗല്‍ കിത്തൂര്‍ ചെന്നമ്മ സ്ട്രീറ്റിലെ വാസവി എന്ന സ്ത്രീയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഈ മാസം 31 നാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ പ്രസവവേദന തുടങ്ങിയെങ്കിലും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ലോക് ഡൗണ്‍ മൂലം ആംബുലന്‍സോ മറ്റ് വാഹനങ്ങളോ ലഭിച്ചിരുന്നില്ല. മാത്രമല്ല നഴ്‌സിന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ ഏക ആശ്രയമായിരുന്ന സമീപത്തെ ഹനഗല്‍ താലൂക്ക് ആശുപത്രി അടച്ചിരുന്നു. വേദന കൊണ്ട് കരഞ്ഞിരുന്ന യുവതിയെ കണ്ട അയല്‍വാസിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജ്യോതി എന്ന സ്ത്രി ഉടന്‍ തന്റെ പരിചയത്തിലുള്ള ഹുബ്ലിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. പ്രിയങ്കയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ഡോ. പ്രിയങ്ക യുവതിക്ക് വീഡിയോ കോളിലൂടെ തല്‍സമയം നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജ്യോതിയും യുവതിയുടെ ബന്ധുവായ സ്ത്രീയും ചേര്‍ന്നാണ് പ്രസവമെടുത്തത്. ഡോ. പ്രിയങ്കയുടെ സമയോചിതമായ നിര്‍ദ്ദേശങ്ങളും ജ്യോതിയുടേയും ബന്ധുവിന്റേയും സഹായവുമാണ് യുവതിക്ക് തുണയായത്. ജ്യോതിക്ക് ഇത് ആദ്യ അനുഭവമായിരുന്നു. ഡോ. പ്രിയങ്ക തന്ന ധൈര്യമാണ് തനിക്ക് സഹായകരമായതെന്നും ജ്യോതി പറഞ്ഞു.
Main Topic : With doctor assisting through video call, woman gives birth to boy
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.