Follow the News Bengaluru channel on WhatsApp

ഭാസ്‌കര്‍ റാവുവിനെ മാറ്റി; എഡിജിപി കമല്‍ പാന്ത് പുതിയ ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍

ബെംഗളൂരു : ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു ഐപിഎസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി.

നിലവില്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി)  ആയ കമാല്‍ പാന്ത് ഐപിഎസിനാണ് ആഗസ്ത് ഒന്ന് മുതല്‍  ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ചുമതല.

ഭാസ്കർ റാവു ഐപിഎസിന് ഇൻ്റേർണൽ സെക്യൂരിറ്റി ഡിവിഷൻ എഡിജിപി യുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. നേരത്തെ ഈ തസ്തികയിൽ ഉണ്ടായിരുന്ന പി എസ് സന്തു ഐപിഎസിന് സ്ഥാനകയറ്റം ലഭിച്ചതോടെയാണ് ഒഴിവു വന്ന തസ്തികയിലേക്ക് ഭാസ്കർ റാവുവിനെ നിയമിക്കുന്നത്. 1990 ബാച്ച് ഐപിഎസ് ഓഫീസറായ ഭാസ്‌കര്‍ റാവു 2019 ആഗസ്ത് 2 നാണ് ബെംഗളൂരു സിറ്റി കമ്മീഷണറായി ചുമതലയേറ്റത്.

ലോക് ഡൗണ്‍ സമയത്ത് ഭാസ്‌കര്‍ റാവു നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ പരക്കെ പ്രശംസ നേടിയിരുന്നു. സോഷ്യല്‍ മീഡിയ വഴി സാധാരണക്കാരന് പോലും അദ്ദേഹത്തിനോട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു.

1990 ബാച്ച് ഐപിഎസ് ഓഫീസറായ കമാൽ പാന്തിന്‍റെ സ്ഥാനത്തേക്ക്  നിലവിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻറ് എക്കണോമിക്സ് ഒഫൻസസ് എഡിജിപിയായ ബി ദയാനന്ദ ഐപിഎസിനെയാണ് നിയമിച്ചിരിക്കുന്നത്.

Main Topic : Bhaskar Rao transferred, ADGP Kamal Pant is the new Bengaluru Police Commissioner


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.